ഇലക്ട്രിക് കാറുടമകളെ സേവിക്കാനൊരുങ്ങി ദുബായ്

പ്രകൃതിയെ മലിനപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായി വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാരാകുന്നവർക്ക് ദുബായിൽയില്‍ ഇത് ആനുകൂല്യങ്ങളുടെ കാലം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് ദീവയും ആര്‍.ടി.എയും ചേര്‍ന്ന് നല്‍കാനൊരുങ്ങുന്നത്. സൗജന്യ രജിസ്ട്രേഷന്‍, സൗജന്യപാര്‍ക്കിങ്, സൗജന്യ ചാര്‍ജിങ് സൗകര്യം എന്നീ സൗകര്യങ്ങളാണ് അവർക്ക് ലഭിക്കുക. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി വൈദ്യുതി കാറുകളുടെ ഉപയോഗം കൂട്ടാനാണ് നടപടി. ആര്‍ ടി എക്കൊപ്പം ദുബൈ വൈദ്യുതി, ജലഅതോറിറ്റിയും കൂടി സഹകരിച്ചാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വര്‍ഷം തോറും രജിസ്ട്രേഷന്‍ പുതുക്കുന്നതിനും ഫീസ് ഈടാക്കില്ല. ഇത്തരം വാഹനങ്ങള്‍ക്ക് സാലിക് ടാഗുകള്‍ സൗജന്യമായി നല്‍കും. നഗരത്തിലെ 40 ഇടങ്ങളില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് സൗജന്യപാര്‍ക്കിങ് അനുവദിക്കും. ഈ വര്‍ഷം അവസാനത്തോടെ പാര്‍ക്കിങ് ഇടങ്ങള്‍ നിലവില്‍ വരും. പാര്‍ക്കിങ് പരിശോധകര്‍ക്ക് ഇലക്‌ട്രിക് കാറുകള്‍ വേര്‍തിരിച്ച് അറിയുന്നതിന് നമ്പര്‍ പ്ളേറ്റില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ദീവയുടെ നൂറ് കേന്ദ്രങ്ങളില്‍ 2019 അവസാനം വരെ ഇലക്‌ട്രിക് കാറുകള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടാകും.
അടുത്ത വര്‍ഷം ചാര്‍ജിങ് കേന്ദ്രങ്ങളുടെ എണ്ണം 200 ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവില്‍ 800 ഇലക്‌ട്രിക് കാറുകള്‍ മാത്രമാണ് ദുബായിലുള്ളത് 2020 നകം മൊത്തം വാഹനങ്ങളുടെ രണ്ട് ശതമാനവും ഇലക്‌ട്രിക് ആക്കാനാണ് ലക്ഷ്യമെന്ന് ദീവ സി.എം.ഡി സഈദ് മുഹമ്മദ് ആല്‍ തായര്‍ പറഞ്ഞു. അതിന്റെ പ്രോത്സാഹനമായാണ് ഈ നടപടി.
https://www.facebook.com/Malayalivartha