സ്വർണ്ണം കടത്താൻ പതിനെട്ടടവും പയറ്റി യുവാവ്... ഒടുവിൽ സംഭവിച്ചത് ...

കള്ളക്കടത്ത് നടത്താൻ പല വഴികളും പയറ്റുന്നവരുണ്ട്. വിദേശത്ത് നിന്ന് സാധനം കടത്തുമ്പോൾ പലപ്പോഴും പിടിക്കപെടാനാണ് പതിവ്. എന്നാൽ വിദഗ്തമായി പണി ഒപ്പിക്കുന്നവരുമുണ്ട്. എന്നാൽ ഇവിടെ സ്വർണം കടത്തിയ യുവാവിനു കിട്ടിയതോ എട്ടിന്റെ പണിയും.
ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ഷഫീഖ്‌നാണ് പണികിട്ടിയത്. മഞ്ഞ മിശ്രിതത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ 29.40 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി കുണ്ടുപുറത്തില്‍ ഷഫീഖ്(27)നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ രാവിലെ ദുബൈയില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷഫീഖ് കരിപ്പൂരിലെത്തിയത്. കാലുകള്‍ക്കടിയില്‍ 4 പാക്കാറ്റുകളിലായി പെട്ടെന്ന് കണ്ടെത്താന്‍ കഴിയാതിരിക്കാൻ പ്രത്യേകരീതിയിൽ കവറുകളിലാക്കി കെട്ടിവെച്ച മഞ്ഞ നിറത്തിലുള്ള പൊടിയാണ് കസ്‌റ്റംസ് കണ്ടെത്തിയത്. 1.619 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ പൊടിയില്‍ നിന്ന് 961 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്.
മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇയാളെ നിര്‍ഗമന ഹാളിന്റെ വാതിലില്‍ തടയുകയും പരിശോധിക്കുകയുമായിരുന്നു. പിടികൂടിയ സ്വര്‍ണ്ണത്തിന് 29.40 ലക്ഷം രൂപ വില ലഭിക്കും. പ്രതിയെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്തു.
https://www.facebook.com/Malayalivartha