സൗദിയില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 4 പേര് മരിച്ചു
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ചു. റിയാദിലെ അല്‍ ഖര്‍ജിലാണ് അപകടം ഉണ്ടായത്. നിര്‍മാണ തൊഴിലാളികളായ മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശി തോറാപറമ്പില് അലവിക്കുട്ടി (55), പെരിന്തല്‍മണ്ണ ചെറുകര പാറപ്പുറം സ്വദേശി കുമ്പക്കുഴിയില് മമ്മു (45), താനൂര്‍ സ്വദേശി കുഞ്ഞിമോന് (45) എന്നിവരാണ് മരിച്ചത്. ആന്ധ്ര പ്രദേശ് സ്വദേശി മുഹമ്മദ് സാജിദ് ആണു മരിച്ച മറ്റൊരാള്‍. ഇവര്‍ സഞ്ചരിച്ച വാനിനു പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha