സൗദിയിൽ മലയാളി നേഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

റിയാദ് സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) താമസിക്കുന്ന ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അല്‍ഖസീം പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പാണ് ജിന്‍സി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ആദ്യ അവധി കഴിഞ്ഞ് ഈ മാസം രണ്ടിനാണ് മടങ്ങിയത്തെിയത്. രാവിലെ പത്ത് മണിയോടെ കുളിമുറിയില്‍ കയറിയ ജിന്‍സിയെ ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പോലീസെത്തി കുളിമുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ജിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖം കുത്തിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി സാമ്ബിള്‍ ശേഖരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha