സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിന് സല്‍മാന്‍ രാജാവിന്റെ അനുമതി

ഇനി മുതൽ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാൻ അനുമതി
2018 ജൂൺമാസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. സല്‍മാന്‍ രാജാവ് ആണ് നിയമം കൊണ്ടുവന്നത്. സ്ത്രീകള്‍ക്ക് ഡ്രെെവിങ്ങ് ലെെസന്‍സിന് അനുമതി വേണമെന്ന് ആവശ്യപ്പട്ട് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
പുതിയ തീരുമാനം രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വലിയൊരു തുക ഡ്രെെവര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ ചിലവഴിക്കേണ്ട അവസ്ഥയാണ്.
തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിത രൂപീകരിക്കുമെന്ന് സല്‍മാന്‍ രാജാവ് അറിയിച്ചു. ആഭ്യന്തര, ധന, തൊഴില്‍, വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ശനിയാഴ്ച്ച സൗദിയില്‍ നടന്ന ദേശീയ ദിന ആഘോഷത്തില്‍ നൂറ് കണക്കിന് വനിതകള്‍ ഒത്തുകൂടിയത് മാറ്റത്തിൻറെ സൂചനയായാണ് കാണുന്നത്. . പൊതുപരിപാടികളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പങ്കെടുക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്കുണ്ടായിരുന്നു.
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുന്ന ബീച്ച് റിസോര്‍ട്ട ആരംഭിക്കുമെന്ന് പുതിയ കീരീടാവകാശി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha