ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തെ പരിഹസിച്ചതായ ആരോപണത്തില്‍ സ്വകാര്യചാനലിനോട് ഷാര്‍ജ സര്‍ക്കാര്‍ വിശദീകരണം തേടി

ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തെ ആക്ഷേപഹാസ്യപരിപാടിയില്‍ പെടുത്തിയ ഏഷ്യാനെറ്റിന് എട്ടിന്റെ പണി. ഷാർജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരളം സന്ദർശനത്തെ അവഹേളിച്ചതായ ആരോപണം വ്യാപകമായതോടെയാണ് ഏഷ്യാനൈറ്റിനോട് ഷാര്‍ജ സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്.
പിണറായി സര്‍ക്കാറിനെ അപമാനിക്കാന്‍ ഷാര്‍ജ ഭരണാധികാരിയെ കോമാളിയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം . ജോര്‍ജ്ജ് പുളിക്കന്‍ അവതിരിപ്പിക്കുന്ന ചിത്രം വിചിത്രം പരിപാടിയാണ് വിവാദമായിരിക്കുന്നത്.
നവ മാധ്യമങ്ങളില്‍ പരിപാടിയുടെ വിവാദ എപ്പിസോഡ് ശ്രദ്ധയില്‍ പ്പെട്ട യു എ ഇ മലയാളികള്‍ ഷാര്‍ജ സര്‍ക്കാറിനെ വിവരമറിയിച്ചതിനെ തുടർന്ന് ഷാര്‍ജ സര്‍ക്കാര്‍ 24 മണിക്കൂറിനകം വിശദീകരണം തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha