പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയം

പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എൻആർഇ/എൻആർഒ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നു ബാങ്കുകൾ ആവശ്യപ്പെടുന്നുവെന്ന ഒട്ടേറെ പരാതികൾ വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ചിരുന്നു. അതിനെ തുടർന്ന് പ്രവാസി ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്നു നിർബന്ധം പിടിക്കരുതെന്നു ബാങ്കുകൾക്കു നിർദേശം നൽകാൻ ധനവകുപ്പിനോടു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ റിട്ടേണുകളിൽ ആധാർ നമ്പർ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിൽ നിന്നും ആധാർ കാർഡും പാൻ നമ്പരും ബന്ധിപ്പിക്കണമെന്ന വ്യവസ്ഥയിലും ഇളവുനൽകിയിട്ടുണ്ട്.
രണ്ട് ആവശ്യങ്ങളാണു പ്രവാസികൾ പൊതുവേ ഉന്നയിച്ചിരുന്നത്. ഒന്നുകിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തങ്ങൾക്ക് ഇളവു നൽകുകയോ അല്ലെങ്കിൽ വിദേശരാജ്യങ്ങളിലെ എംബസികളിൽ ആധാർ റജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാക്കണംക്കുകയോ ചെയ്യണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്.
https://www.facebook.com/Malayalivartha