കൂട്ടുകാര്‍ ഒരു സെല്‍ഫിയെടുത്തു... പണികിട്ടിയത് സി.പി.എം സൈബര്‍സഖാക്കള്‍ക്ക്

അബ്ദുള്‍ ജസീം ഇപ്പോള്‍ ചിന്തിക്കുന്നത് തന്നെ ഇത്രപെട്ടെന്ന് സിനിമേലെടുത്തോയെന്നാണ്. കൂട്ടുകാര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ചെടുത്ത ചിത്രമാണ് ജസീമിനെ താരമാക്കിയത്. ഷാര്‍ജ ഷെയ്ഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങളര്‍പ്പിച്ച് സി.പി.എം ചിഹ്നവും വരച്ചു വച്ച ലഗേജിനു പിന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ജസീമിനെ കണ്ടാല്‍ ആര്‍ക്കും ഒരു നിമിഷം തോന്നിപ്പോകും ആ 149ല്‍ ഒരാളാണെന്ന്.
ഷാര്‍ജയില്‍ ചെറിയ കുറ്റങ്ങള്‍ക്ക് തടവിലായിരുന്ന 189 പേരെ സുല്‍ത്താന്റെ നിര്‍ദ്ദേശപ്രകാരം സ്വതന്ത്രരാക്കിയത് വ്യാഴാഴ്ചയാണ്. ഇവരില്‍ 149 പേരും ഇന്ത്യാക്കാരാണ്. അതില്‍ കുറച്ചു പേരെ അന്നു തന്നെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. സുല്‍ത്താന്‍ ഈ പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന പ്രചാരണവും കേരളത്തില്‍ നടന്നിരുന്നു. ഈ വിവരങ്ങള്‍ അറിയാവുന്ന ജസീമിന്റെ കൂട്ടുകാരാണ് പണി ഒപ്പിച്ചത്.
എന്നാല്‍ അത്തരത്തില്‍ പെട്ട ആളല്ല ജസീമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൂട്ടുകാര്‍. ജസീം ഷാര്‍ജയില്‍ ജയിലില്‍ ആയിരുന്നില്ല. ദുബായിലെ അല്‍ ഖൂസിലുള്ള പ്ലാന്റേഴ്‌സ് എന്ന കമ്ബനിയിലെ ജീവനക്കാരന്‍ ആയിരുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ജസീമിന് സുഹൃത്തുക്കള്‍ നല്‍കിയ യാത്രയയപ്പിലാണ് ഈ ചിത്രമെടുത്തത്.
സ്വാതന്ത്ര്യം നേടിത്തന്ന ഷാര്‍ജ സുല്‍ത്താനും കേരള മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യമര്‍പ്പിക്കുന്ന ചിത്രം ഈ തെറ്റിദ്ധരിച്ച് പ്രമുഖരുള്‍പ്പടെ നിരവധി സി.പി.എം അനുഭാവികള്‍ പ്രചരിപ്പിച്ചിരുന്നു.കൂട്ടുകാര്‍ പണി കൊടുത്തത് ജസീമിനാണെങ്കിലും കിട്ടിയയത് സി.പി.എം സൈബര്‍സഖാക്കള്‍ക്കാണ് എന്നു പറയാതെ വയ്യ.
https://www.facebook.com/Malayalivartha