Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷിരാജ്‌ സിംഗിനെ നമ്മള്‍ തള്ളിയപ്പോള്‍ ദുബായ്‌ അത്‌ നടപ്പാക്കി; ദുബായിലെ സ്‌കൂള്‍ ബസുകളില്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കി

30 JUNE 2014 10:47 PM IST
മലയാളി വാര്‍ത്ത.
ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഒന്നായിരുന്നു പിന്‍സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധം. ഋഷിരാജ്‌ സിംഗെടുത്ത തീരുമാനത്തെ തള്ളിക്കളഞ്ഞ്‌ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രംഗത്തെത്തുകയും സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്‌തു. ഇതോടെ ഋഷിരാജ്‌ സിംഗ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ സ്ഥാനം ഒഴിയാനുള്ള തയ്യാറെടുപ്പിലുമാണ്‌.
എന്നാല്‍ വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ദുബായ്‌ എമിറേറ്റിലെ സ്‌കൂള്‍ ബസുകളില്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കി. ഇതുപ്രകാരം യാത്ര ചെയ്യുന്ന കുട്ടികള്‍ അടക്കമുള്ള മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടി വരും. നിലവില്‍ മുന്‍വശത്തെയും പിറകിലെ സീറ്റില്‍ നടുവില്‍ ഇരിക്കുന്നവര്‍ക്കും മാത്രമാണ് ബെല്‍റ്റ് നിര്‍ബന്ധം. നിബന്ധന നടപ്പില്‍ വരുത്താന്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) കാലാവധി നിശ്ചയിച്ചിട്ടില്ല. എങ്കിലും 2014-ല്‍ തന്നെ നിബന്ധന പ്രാവര്‍ത്തികമാക്കാനാണ് ശ്രമമെന്ന് സ്‌കൂള്‍ ബസ് സര്‍വീസിന് നേതൃത്വം നല്‍കുന്ന സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി വ്യക്തമാക്കി. നമ്മുടെ നാട്ടില്‍ സീറ്റ്‌ ബെല്‍റ്റിനെ പുച്ഛിക്കാന്‍ മന്ത്രി തന്നെ നേരിട്ടെത്തിയിരുന്നു. സംസ്ഥാനത്ത്‌ 80 ശതമാനത്തോളം കാറുകളിലും പിന്‍സീറ്റ്‌ ബെല്‍റ്റ്‌ ഇല്ലെന്ന വാദമാണ്‌ മന്ത്രി ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍ ദുബായിലെ ബസുകളിലും പല സീറ്റുകളിലും ബെല്‍റ്റ്‌ ഇല്ലായിരുന്നു. ഉത്തരവിറങ്ങിയതോടെ എല്ലാവരും പുതിയ സീറ്റ്‌ ബെല്‍റ്റ്‌ വാങ്ങി ഘടിപ്പിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (6 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (17 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (38 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (6 hours ago)

Malayali Vartha Recommends