എച്ച് വൺ ബി പ്രീമിയം വിസ അനുവദിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുനഃരാരംഭിച്ചു

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ട്രംപ് സർക്കാർ ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണം ഒഴിവാക്കി. അതിൻ്റെ ഫലമായി എച്ച്1ബി പ്രീമിയം വിസ അനുവദിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുനഃരാരംഭിച്ചു. എച്ച്1ബി വിസയുടെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണെന്നും ഇത് സ്വദേശി തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നതിനു വഴി തെളിക്കുമെന്ന് പറഞ്ഞാണ് വിസ അനുവദിക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ മാസത്തിൽ നിർത്തിവച്ചത്.
ഉയര്‍ന്ന തൊഴിലുകളില്‍ താല്‍ക്കാലികമായി വിദേശികളെ നിയമിക്കാന്‍ അമേരിക്കന്‍ തൊഴില്‍ ദാതാക്കള്‍ക്ക് അനുമതി നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1ബി വിസ. അമേരിക്കയിലെ ദേശീയ കുടിയേറ്റ നിയമമനുസരിച്ചാണ് എച്ച്1ബി വിസ അനുവദിക്കുന്നത്. അതുകൊണ്ടു തന്നെ വിസയുടെ കാലാവധി അവസാനിക്കുകയോ, കാലാവധി തീരുന്നതിനു മുൻപ് തൊഴിലുടമ പിരിച്ചു വിടുകയോ ചെയ്താൽ ഉടനെ വേറെ ഏതെങ്കിലും കുടിയേറ്റ വിസയിലേക്ക് മാറുകയോ അല്ലായെങ്കിൽ രാജ്യം വിടുകയോ ചെയ്യേണ്ടതാണ്.
ഇന്ത്യന്‍ ഐ.ടി മേഖലക്കും അമേരിക്കയില്‍ ഉയര്‍ന്ന തൊഴില്‍ തേടുന്നവർക്കും ആശ്വാസത്തിന് വക നൽകുന്നതാണ് ഈ നടപടി. നിലവിൽ എല്ലാ വിഭാഗങ്ങൾക്കും വിസ അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha