നവോദയ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2017 നവംബര്‍ 3, 10 തീയ്യതികളിൽ

കിഴക്കന്‍ പ്രവിശ്യയിലെ കായിക പ്രതിഭകള്‍ക്കും കായിക പ്രേമികൾക്കും ഇനി ആവേശത്തിന്റെ നാളുകൾ. നവംബര്‍ 3, 10 തീയ്യതികളിലായി നവോദയ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2017 സംഘടിപ്പിക്കുന്നു. വിവിധ പ്രായക്കാരായ നൂറുകണക്കിന് മല്‍സരാര്‍ത്ഥികള്‍ ഇവിടെ മാറ്റുരയ്ക്കും. അല്‍ കോബാര്‍ അസീസിയ അല്‍ ഷോലെ ടൂറിസ്റ്റ് വില്ലേജില്‍ ആണ് കായിക ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ആബാലവൃദ്ധം ജനങ്ങൾക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും എന്നതും ഇതിന്റെ ഒരു സവിശേഷതയാണ്. മല്‍സരാര്‍ത്ഥികള്‍ ഒക്ടോബര്‍ 26 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഒരാൾക്ക് പരമാവധി 6 ഇനങ്ങളിൽ പങ്കെടുക്കാം. സ്ത്രീകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. 46വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമായി 100മീറ്റര്‍ ഓട്ടം, നടത്തം, ഷോട്പുട്ട് എന്നീ ഇങ്ങളില്‍ മാത്രമായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്.
വിവിധ വര്‍ണ്ണങ്ങളിലുള്ള ജഴ്‌സികളില്‍ അണിഞ്ഞു കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കുട്ടികളും, മുതിര്‍ന്നവരും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുന്നത് വർണാഭമായ കാഴ്ചയാണ്. നവംബര്‍10ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ കായിക മല്‍സരത്തിന് സമാപനമാകും. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി 0500588378 (ദമാം), 0502141260 (അല്‍ഹസ),0502047231(ജുബൈല്‍), 0500112033 (അല്‍ കോബാര്‍) എീ നമ്പറുകളിലോ, navodayasports@gmail.com ഈമെയില്‍വിലാസത്തിലോബന്ധപ്പെടാവുതാണ്.
https://www.facebook.com/Malayalivartha