'ആടുജീവിത'ത്തിന്റെ അറബി പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും നിരോധിച്ചു

ബെന്യാമിന്റെ വിഖ്യാത നോവല്‍ ആടുജീവിതത്തിന്റെ അറബി പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും നിരോധിച്ചു. അയാമുല്‍ മാഇസ് എന്ന പേരിലുളള അറബി പരിഭാഷയുടെ പ്രസാധകരായ ആഫാഖ് ബുക്ക് സ്‌റ്റോര്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിരൂര്‍ സ്വദേശി സുഹൈല്‍ വാഫിയാണ് ആടുജീവിതത്തിന്റെ അറബി പരിഭാഷ നിര്‍വ്വഹിച്ചത്. പ്രശസ്തമായ റിയാദ് പുസ്തക മേളയ്ക്കു മുമ്പേതന്നെ അയാമുല്‍ മാഇസ് നിരോധിച്ചെന്നാണ് സുഹൈല്‍ വാഫിയ്ക്ക് ലഭിച്ച വിവരം. ആദ്യ പതിപ്പുകളിലെ ചില പിശകുകള്‍ തിരുത്തി രണ്ടാം പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലായിരുന്നു സുഹൈല്‍ വാഫി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha