യുഎഇയില്‍ ഇലക്ട്രോണിക് ലേബര്‍ കാര്‍ഡും തൊഴില്‍ കരാറും ജൂലായ് 13ന് നിലവില്‍ വരും

യുഎഇയില്‍ ഇലക്ട്രോണിക് ലേബര്‍ കാര്‍ഡും തൊഴില്‍ കരാറും ജൂലായ് 13ന് നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് ലേബര്‍ കാര്‍ഡുകള്‍ക്കും കടലാസില്‍ രേഖപ്പെടുത്തുന്ന തൊഴില്‍ കരാറുകളും ഇതോടെ എടുത്തുമാറ്റപ്പെടും. യുഎഇ തൊഴില്‍മന്ത്രി സഖര്‍ ഗൊബാഷ് ആണ് ഇലക്ട്രോണിക് ലേബര്‍ കാര്‍ഡ് സംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത്. പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ ലേബര്‍ കാര്‍ഡുകളെല്ലാം തന്നെ ഇലക്ട്രോണിക് ആകും. പുതുക്കി നല്‍കുന്നവയും ഇത്തരത്തിലുള്ളതായിരിക്കും.
അപേക്ഷ നല്‍കി 48 മണിക്കൂറിനകം തൊഴില്‍ കാര്‍ഡും കരാറും അപേക്ഷകന് ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് കാര്‍ഡുകളുടെ കാലാവധി രണ്ടു വര്‍ഷമായിരിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി ജൂലായ് ആദ്യത്തില്‍ തന്നെ പ്ലാസ്റ്റിക് ലേബര്‍ കാര്‍ഡുകളും കടലാസുകളില്‍ രേഖപ്പെടുത്തിയ തൊഴില്‍ കരാറുകളും നല്‍കുന്നത് മന്ത്രാലയം നിര്‍ത്തലാക്കിയിരുന്നു. നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ പുതിയ സംവിധാനം സഹായകമാകും.
തസ്ഹീലില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് മാത്രമേ തസ്ഹീല്‍ സേവനകേന്ദ്രങ്ങള്‍ മുഖേന തൊഴില്‍ കാര്‍ഡിന് അപേക്ഷിക്കാനാകൂ. ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ച് 60 ദിവസത്തിനകം ലേബര്‍ കാര്‍ഡിനായി അപേക്ഷ നല്‍കണം. തുടക്കത്തില്‍ അപേക്ഷയിന്മേല്‍ പ്രാഥമിക അംഗീകാരം നല്‍കുന്ന മന്ത്രാലയം തുടര്‍ന്ന് ഇലക്ട്രോണിക് കാര്‍ഡ് അനുവദിക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ താമസ കുടിയേറ്റ വകുപ്പിന് കൈമാറുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha