വിസ തട്ടിപ്പിനിരയായി നാല് മലയാളികള്‍ ഒമാനില്‍ കുടുങ്ങി

ഒന്നര ലക്ഷം രൂപ വിസക്ക് നല്‍കി ഒമാനിലത്തെിയ നാല് മലയാളികള്‍ കെണിയില്‍ പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. മൂന്ന് തിരുവനന്തപുരം സ്വദേശികളും ഒരു കൊല്ലം സ്വദേശിയുമാണ് നാട്ടിലെ ഏജന്‍റിന്‍െറ ചതിയില്‍ പെട്ട് കടക്കെണിയില്‍ വീണത്. നാട്ടിലെ ഏജന്‍റ് വഴി തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്‍സിയാണ് ഇവര്‍ക്ക് പി.ഡി.ഒ യില്‍ ഓയില്‍ പേക്കിങാണ് ജോലിയെന്ന് വിശ്വസിപ്പിച്ച് വിസ നല്‍കിയത്. എന്നാല്‍ ഒമാനിലെ ഇബ്രയിലെ ജോലിസ്ഥലത്തത്തെിയപ്പോഴാണ് മേസന്‍ വിസയാണ് കിട്ടിയതെന്നറിയുന്നത്. ജോലി സ്ഥലത്തത്തെിയപ്പോള്‍ പണി അറിയാത്തതിനാല്‍ ഇവരെ തിരിച്ചയക്കുകയല്ലാതെ രക്ഷയില്ളെന്ന് സ്പോണ്‍സര്‍ പറയുന്നു. അറിയാത്ത ജോലി തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ളെന്നും കടമാണെങ്കിലും എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചു പോയാല്‍ മതിയെന്നും നാല് പേരും പറയുന്നു. കല്ലറ സ്വദേശി നിഥീഷ് നാഥ്, തിരുവനന്തപുരം വെമ്പായം സ്വദേശി അജയന്‍, കൊല്ലം ആയൂര്‍ സ്വദേശി സുരേഷ്, കല്ലറ സ്വദേശി രതീഷ് എന്നിവരാണ് കുടുക്കില്‍ പെട്ടത്. സ്വന്തമായി ടിക്കറ്റെടുക്കുകയും 75 റിയാല്‍ പിഴയടക്കുകയും ചെയ്താല്‍ നാട്ടിലയക്കാമെന്നാണ് സ്പോണ്‍സര്‍ പറയുന്നത്.
ഏപ്രില്‍ 26 ന് ഒമാനിലത്തെിയ ഇവര്‍ക്ക് വിമാനത്തളത്തില്‍ വിസ അടിക്കുകയും നാട്ടിലെ ഏജന്‍റിന്‍െറ പ്രതിനിധികള്‍ ഇവരെ ഇബ്രയിലേക്ക് എത്തിക്കുകയുമായിരുന്നു. ഇവര്‍ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് മാസമായി റുമില്‍ വെറുതെ കിടക്കുകയാണെന്ന് നിഥീഷ് പറയുന്നു. പണിയും ശമ്പളവുമില്ലാത്തതിനാല്‍ നാട്ടിലെ വന്‍ കട ബാധ്യത എങ്ങനെ വീട്ടുമെന്ന വേവലാതിയിലാണിവര്‍. 145 റിയാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഏജന്‍റ് പണം വാങ്ങിയത്. 120 റിയാല്‍ നല്‍കാമെന്ന് ബോധ്യപ്പെടുത്തി എഗ്രിമെന്‍റും ഒപ്പീടിച്ചതായി നീഥിഷ് പറയുന്നു. എന്നാല്‍ വിസക്ക് ആരില്‍ നിന്നും ഒരു പൈസയും ഈടാക്കിയില്ളെന്നാണ് സ്പോണ്‍സര്‍ പറയുന്നത്.
നാട്ടില്‍ പെയിന്‍റിങ് ജോലിക്കാരനായ നിഥീഷ് അച്ഛന്‍ മരിച്ചപ്പോഴുണ്ടായ കടത്തില്‍ നിന്ന് കുടുംബത്തെ മോചിപ്പിക്കാണ് വിസക്ക് പണം നല്‍കിയത്. അച്ഛന്‍െറ ചികിത്സക്കായി മറ്റുമായി മൂന്ന് ലക്ഷം രൂപ കടമുണ്ടായിരുന്നു. വീടിന്‍െറ ആധാരം പണയം വെച്ചും വീട്ടിലുള്ള വരുടെ സ്വര്‍ണ്ണവും മറ്റും വിറ്റുമാണ് കടം വീട്ടിയതും വിസക്ക് പണം നല്‍കിയതും. കടം വീട്ടാന്‍ മറ്റൊരു കടക്കെണിയില്‍ വീണതായി നിഥീഷ് പറയുന്നു. മകളുടെ പഠനത്തിന് അഞ്ച് സെന്‍റ് സ്ഥലവും വീടും പണയം വെച്ച് വാങ്ങിയ എട്ട് ലക്ഷം രൂപയുടെ കടം വീട്ടാനാണ് വിസക്ക് പണം നല്‍കിയതെന്ന് സുരേഷ് പറയുന്നു. കടം തിരിച്ചടക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന് സുരേഷ് കണ്ണീരോടെ പറയുന്നു.
വീട്ടിലുള്ള എല്ലാവരടെയും ഉള്ള സ്വര്‍ണ്ണം വിറ്റും പലിശക്ക് പണം വാങ്ങിയുമാണ് വിസക്ക് പണം നല്‍കിയതെന്ന് രതീഷ് പറയുന്നു. അമ്മാമന് അസുഖം ബാധിച്ചപ്പോഴുണ്ടായ കടം വീട്ടാന്‍ വീട്ടിലുള്ളതെല്ലാം പണയം വെച്ചാണ് വിസക്ക് പണം നല്‍കിയതെന്ന് അജയനും പറയുന്നു. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതി പുതിയ കടക്കെണിയില്‍ പെട്ട ഇവര്‍ എങ്ങനെയെങ്കിലും ഈ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് പ്രാര്‍ഥിക്കുന്നത്.
https://www.facebook.com/Malayalivartha
























