ഹംസ പയ്യന്നൂരിന് ഗള്‍ഫ് മലയാളി എക്സലന്‍സ് അവാര്‍ഡ്

കുവൈത്തിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ ഹംസ പയ്യന്നൂരിന് കോഴിക്കോട്ടെ ഇന്തോ അറബ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഗള്‍ഫ് മലയാളി എക്സലന്‍സ് അവാര്‍ഡ്. ഗള്‍ഫ് നാടുകളില്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വ്യാപാര, വ്യവസായ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിക്കുന്ന മലയാളികള്‍ക്കുള്ള പുരസ്കാരമാണിത്.
പ്രസിഡന്‍റ് ടി.എം. വേലായുധന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗമാണ് അവാര്‍ഡ് ജോതാവിനെ തെരഞ്ഞെടുത്തതെന്ന് ഇന്തോ അറബ് കള്‍ച്ചറല്‍ സൊസൈറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. കുവൈത്തിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിസ്വാര്‍ഥ സേവനം മുന്‍നിര്‍ത്തിയാണ് ഹംസ പയ്യന്നൂരിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് സൊസൈറ്റി വ്യക്തമാക്കി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ആഗസ്റ്റ് ആദ്യവാരത്തില്‍ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
കണ്ണൂര്‍ പയ്യന്നൂര്‍ കടന്നപ്പള്ളി സ്വദേശിയായ ഹംസ പയ്യന്നൂര്‍ കെ.കെ.എം.എ ഓര്‍ഗനൈസിങ് സെക്രട്ടറിയും ജീവന്‍ ടി.വി കുവൈത്ത് ബ്യൂറോ ചീഫുമാണ്.
https://www.facebook.com/Malayalivartha