റാസല്‍ഖൈമയില്‍ വീട് തകര്‍ന്നുവീണ് രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു
റാസല്‍ഖൈമയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ട് മലയാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. റാസല്‍ഖൈമ ഓള്‍ഡ് ബസാറില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
റാസല്‍ഖൈമയിലെ ഒരു ഷോപ്പില്‍ ടെയ്ലറായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി ജയരാജ്, റാസല്‍ഖൈമയിലെ ഫിഷ് മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന തിരൂര്‍ പുന്നക്കടവത്ത് കൂട്ടായ് മുഹമ്മദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
കൈക്കും കാലിനും തലയ്ക്കും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുവര്‍ഷമായി ഗള്‍ഫില്‍ ജീവിക്കുന്നയാളാണ് ജയരാജ്.
https://www.facebook.com/Malayalivartha