അബുദാബിയില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായിരുന്ന ഷിജു ജയില്‍ മോചിതനായി
മയക്കുമരുന്ന് കേസില്‍ ആബുദാബി ജയിലിലായിരുന്ന കൊച്ചി സ്വദേശി ഷിജു ജയില്‍ മോചിതനായി. ഷിജുവിന്റെ മോചനത്തിനായി മുഖ്യമന്തി ഉമ്മന്‍ ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സുരാജിനെ കണ്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലോടെയാണ് ഷിജുവിന് ജയില്‍ മോചനം സാധ്യമായത്. ജയിലില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞെങ്കിലും നിയമനടപടികള്‍ പൂര്‍ത്തിയായശേഷമേ ഷിജുവിന് നാട്ടിലേക്ക് തിരിക്കാന്‍ കഴിയുകയുള്ളു.
ബന്ധുവിന് കൊടുക്കാനുള്ള പുസ്തകമാണെന്ന് പറഞ്ഞ് ഷിജുവിന്റെ കയ്യില്‍ സ്റ്റാമ്പ് രൂപക്കിലുള്ള എല്‍ എസ്ഡി മയക്കുമരുന്ന് ഒളിപ്പിച്ച പാഴ്സല്‍ കൊടുത്തുവിട്ടത് ചേരാനല്ലൂര്‍ സ്വദേശി അമലാണ്. കഴിഞ്ഞ ജൂണ്‍ 18നാണ് അബുദാബി എയര്‍പ്പോര്‍ട്ടില്‍ വച്ച് പോലീസ് ഷിജുവിനെ അറസ്റ്റുചെയ്തത്. ഷിജുവിന് അബുദാബിയില്‍ ജോലികിട്ടിയിട്ട് കുറച്ചു മാസങ്ങളെയായിട്ടുള്ളു. അച്ചന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ വന്ന് തിരിച്ചുപോയപ്പോഴാണ് ഷിജു ചതിയില്‍പെട്ടത്. ഷിജുനിന്റെ സുഹൃത്തായിരുന്ന അമല്‍ ബന്ധുവിന് കൊടുക്കാനായി കൊടുത്തുവിട്ട പാഴ്സലിലായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha