Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഗാര്‍ഹിക വിസക്കാര്‍ക്ക്‌ തൊഴില്‍വിസയിലേക്ക്‌ മാറാന്‍ അവസരം

30 JULY 2014 11:40 AM IST
മലയാളി വാര്‍ത്ത.

കുവൈറ്റില്‍ സ്വദേശി വീടുകളുമായി ബന്ധപ്പെട്ട്‌ ജോലി ചെയ്‌തുവരുന്ന ഗാര്‍ഹിക വിസക്കാര്‍ക്ക്‌ (ഖാദിം) സ്വകാര്യമേഖലയിലെ തൊഴില്‍വിസകളിലേക്ക്‌ (ഷൂണ്‍) മാറാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. ഓഗസ്റ്റ്‌ 17 മുതല്‍ മൂന്ന്‌ മാസത്തേക്കാണ്‌ ആര്‍ട്ടിക്കിള്‍ ഇരുപതാം നമ്പര്‍ ഗാര്‍ഹിക വിസയിലുള്ളവരെ തൊഴില്‍ വിസയിലേക്ക്‌ മാറാന്‍ അനുവദിക്കുകയെന്ന്‌ തൊഴില്‍ മന്ത്രാലയത്തിനുകീഴിലെ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ദൂസരി്‌ അറിയിച്ചു.

 ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക്‌ മാറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത്‌ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതോടെയാണ്‌ വീസ മാറ്റത്തിന്‌ വഴിതെളിഞ്ഞത്‌. ഗാര്‍ഹിക വിസയില്‍ രാജ്യത്തത്തെി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുക എന്ന നിബന്ധനയോടെ സ്വന്തം സ്‌പോണ്‍സറുടെയോ സ്‌പോണ്‍സറുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെയോ കീഴിലെ സ്വകാര്യ തൊഴില്‍ വിസകളിലേക്ക്‌ മാറാന്‍ മാത്രമാണ്‌ അനുവാദം ഉണ്ടായിരിക്കുക.

വിസ മാറ്റവുമായി ബന്ധപ്പെട്ട്‌ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികളുള്‍പ്പെടെ സ്വദേശി വീടുകളില്‍ ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വേലക്കാര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്‌ പതിനെട്ടാം നമ്പര്‍ ഷൂണ്‍ വീസകളിലേക്ക്‌ മാറാനുള്ള വാതിലാണ്‌ തുറക്കപ്പെടുക. തൊഴില്‍ വിപണിയിലേക്ക്‌ പുതുതായി ആവശ്യം വരുന്ന തൊഴിലാളികളെ പുറത്തുനിന്ന്‌ പുതുതായി കൊണ്ടുവരുന്നതിനുപകരം നിലവില്‍ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തുകയാണ്‌ വീസ മാറ്റം അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ തൊഴില്‍ വിപണിയുടെ ആവശ്യത്തെ ബാധിക്കാതെ തന്നെ വിദേശി തൊഴിലാളികളുടെ ഒഴുക്കിന്‌ ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ്‌ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഇത്തരത്തില്‍ വിസ മാറുന്നതിനുള്ള അനുമതി ഇനിയുണ്ടാവില്ലെന്ന സൂചനയും അല്‍ദൂസരി നല്‍കി. മൂന്നുമാസ കാലാവധി തീരുന്നതോടെ തൊഴില്‍ വിപണിയിലെ ആവശ്യാനുസരണം രാജ്യത്തിന്‌ പുറത്തുനിന്ന്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാനാണ്‌ പദ്ധതിയെന്നും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി ധാരണയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (45 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (50 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends