പ്രവാസികൾക്ക് ഭവന വായ്പയെടുക്കാനുള്ള മാനദണ്ഡങ്ങളും ആവശ്യരേഖകളൂം

ഭവന വായ്പ അപേക്ഷിക്കാന്‍ പ്രവാസികൾ നാട്ടില്‍ പോകേണ്ട ആവശ്യമില്ല. പല ബാങ്കുകളുടെ ശാഖകള്‍ ഗള്‍ഫ് രാജ്യങ്ങളീലും മറ്റും ഇപ്പോള്‍ ലഭ്യമാണു. മുന്‍നിര ബാങ്കുകളെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. അതിന് ചില മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉണ്ട്. ചുരുക്കത്തില്‍ ഭവനവായ്പ എടുത്ത് വീടു വെയ്ക്കുന്നത് സമ്പാദ്യം എന്നര്‍ത്ഥത്തിലും വളരെ അനുയോജ്യമാണ്. അതുകൊണ്ടു തന്നെ വിദേശത്തു താമസിക്കുന്നവര്‍ നാട്ടില്‍ ഭവനവായ്പ എടുത്ത് ഒരു വീടു വെയ്കുന്നതാണു ഉചിതം. സ്വന്തമായി സ്ഥലമുള്ളവരോ, വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നവരോ , പഴയ വീടിനെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നവരോ, അതൊ ഇനി വീടുവെയ്കാന്‍ ഒരു സ്ഥലം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കോ എന്‍.ആര്‍.ഇ വായ്പ ലഭിക്കും.
വസ്തുവിന്റെ മൂല്യത്തിന്റെ എണ്‍പതു മുതല്‍ എണ്‍പത്തഞ്ചു ശതമാനം വരെയാണു വായ്പ ലഭിക്കുക. നാല്‍പതു ലക്ഷത്തിന്റെ വീടിനു മുപ്പത്തിനാലു ലക്ഷം വരെ വായപ ലഭിക്കാം. എന്നാല്‍ ഇതു തിരിച്ചടയ്കാനുള്ള കഴിവുകൂടി പരിശോധിച്ചതിനു ശേഷമെ അതു അനുവദിക്കുകയുള്ളൂ. മാസവരുമാനത്തിന്റെ മുപ്പത്തിയാറുമുതല്‍ നാൽപത് ഇരട്ടി വരെ വായ്പ അനുവദിക്കും. 5000 ദിര്‍ഹം മാസവരുമാനമുണ്ടെങ്കില്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ വായ്പ ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് രണ്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ശബളത്തിന്റെ നാല്പതു ശതമാനവും, അഞ്ചു ലക്ഷം വരെ അമ്പത് ശതമാനവും , അതില്‍ കൂടുതലുള്ളവര്‍ക്ക് അമ്പത്തഞ്ചു ശതമാനവും മാസടവ് ആകാം.
നാട്ടിലെ ഭവനവായ്പക്ക് ഹാജരാക്കേണ്ട എല്ലാരേഖകളൂം എന്‍.ആര്‍.ഐ ഭവനവായ്പക്കും വേണം കൂടാതെ മറ്റു ചില രേഖകള്‍ കൂടി വേണം. പാസ്സ് പോര്‍ട്ട്, വിസ, വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ കരാര്‍, വര്‍ക്ക് എക്സ്പീരിയന്‍സ് സെര്‍ട്ടിഫിക്കറ്റ്, സാലറീ സര്‍ട്ടിഫിക്കറ്റ്, എന്‍.ആര്‍.ഇ അക്കൗണ്ടിന്റെ ആറുമാസത്തെ സ്റ്റേറ്റ് മെന്റ്. ഗല്‍ഫ് മേഖലയിലാണെങ്കില്‍ എംപ്ളോയ്മെന്റ് കാര്‍ഡ്. ഇനി ശബളം നേരിട്ട് ബാങ്ക് അക്കൗണ്ടിലല്ല വരുന്നതെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് എംബസ്സി ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്യണം.
അതേസമയം വിദേശവാസം ഉപേക്ഷിച്ചു പ്രവാസി നാട്ടിലെത്തിയാല്‍ ഈ വായ്പ വീണ്ടും പുതിയ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും. എന്‍.ആര്‍. ഇ ഭവനവായ്പയില്‍ നിന്നു സാധാരണ ഭവനവായ്പയിലെക്കു മാറും. അപ്പോള്‍ കുറച്ചു പലിശ കുറയുകയും ചെയ്യും. കാലാവധിയിലും വ്യത്യാസമുണ്ടാകും.
വന്‍ തുക വായ്പ എടുക്കുന്നതിനു ഇനി മുതല്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും. വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha