പ്രവാസികള്‍ക്കായി ദുബായ് ഒരുക്കുന്നു വമ്പൻ ഓഫർ... രാജ്യാന്തര ഹാപ്പിനസ് ദിനത്തോടനുബന്ധിച്ചാണ് സാമ്പത്തിക മന്ത്രാലയം ഉഗ്രൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്...

രാജ്യാന്തര ഹാപ്പിനസ് ദിനത്തിൽ പ്രവാസികള്‍ക്ക് സന്തോഷിക്കാൻ ഉഗ്രൻ ഓഫറുമായി ദുബായ്. മാർച്ച് 20 മുതല്‍ ദുബായില്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾക്കാണ് വമ്പൻ വിലക്കുറവ്. ഈ മാസം 20 മുതല്‍ ഏപ്രില്‍ 20 വരെയാണ് ഓഫർ. പകുതി വിലയിലാണ് സാധനങ്ങൾ ലഭ്യമാകുക.
രാജ്യാന്തര ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് സാമ്പത്തിക മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ 600ലേറെ ഗ്രോസറികള്‍ ഈ ആനുകൂല്യം നല്‍കുമെന്ന് മന്ത്രാലയത്തിലെ കണ്‍സ്യൂമര്‍ പ്രൊട്ടക് ഷന്‍ വിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി പറഞ്ഞു. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു, കാര്‍ഫോര്‍ ഔട്‌ലെറ്റുകള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഈ സന്തോഷവാർത്ത പുറത്ത് വന്നതോടെ പ്രവാസ ലോകം കൂടുതല്‍ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണ്. എന്തായാലും ദുബായ് ഒരുക്കാൻ പോകുന്നത് ഇതൊരു വമ്പൻ ഓഫർ തന്നെയാണ്.
https://www.facebook.com/Malayalivartha