കുടുംബം പുലർത്താൻ 20 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു, രോഗിയായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വന്തക്കാർക്ക് ഭാരം : സംസാര ശേഷി നഷ്ടമായ പ്രവാസിക്ക് തുണയായത് ഗാന്ധിഭവൻ

രോഗിയായ പ്രവാസിയെ സ്വന്തക്കാർ വീട്ടിൽ നിന്നും പുറത്താക്കി ബന്ധുക്കൾ. സംസാര ശേഷി നഷ്ടമായ പ്രവാസിയെ അഞ്ചല്‍ പോലീസ് ഗാന്ധിഭവനില്‍ എത്തിച്ചു. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് പോലീസ് ഗാന്ധിഭവനില്‍ എത്തിച്ചത്.
ഇരുപതുവര്‍ഷം ഗള്‍ഫിലായിരുന്ന സുധീന്ദ്രന്‍ അസുഖബാധിതനായാണു നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനായി ഭാര്യ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. കൂടാതെ പണമായി ലക്ഷങ്ങളും.
അടുത്തിടെ ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപ്പെട്ടതോടെ സംസാരശേഷി നഷ്ടമായി. സുഖമില്ലാത്ത സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിനു സമീപം ഇറക്കിവിടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പോലീസില്‍ എത്തിക്കുകയും എസ്.ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കൂടെ വിടുകയുംചെയ്തു.
എന്നാൽ വീണ്ടും ഓട്ടോയില്‍ കയറ്റി ഇയാളെ വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha