യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി...

ആഴ്ചകള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്ന് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ലിവിങ്സ്റ്റണിലെ ആല്‍മണ്ട്‌വെയിലിലെ അദ്‌ന സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സാന്ദ്രയെ ഏത്രയും വേഗം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആല്‍മണ്ട് നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ഇത് സാന്ദ്രയുടേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
സാന്ദ്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷമായിരുന്നു വിദ്യാര്‍ത്ഥി വിസയില്‍ സാന്ദ്ര യുകെയില്‍ എത്തിയത്. നിലവിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഡിസംബർ 6 ന് രാത്രി 9.10 നും 9.45നും ഇടയില്‍ ആല്‍മണ്ട്‌വെയിലിലെ അസ്ഡ സൂപ്പർമാർക്കറ്റിന് മുന്നിലെത്തിയ യുവതിയുടെ ചിത്രം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പുറത്ത് വിട്ടിരുന്നു. രാത്രി 8.30 ന് ലിവിങ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വെച്ചാണ് സാന്ദ്രയെ അവസാനമായി കണ്ടതെന്ന വിവരങ്ങളാണ് ആദ്യം ലഭിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാവുകയുഉം ചെയ്തിരുന്നു. സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയായിരുന്നു എഡിന്‍ബറോ പൊലീസ്. ഇതിനിടയിലാണ് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തിയതും.
സാന്ദ്ര താമസിച്ചിരുന്ന എഡിന്‍ബറോയില്‍ നിന്നും അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജില്‍ നിന്നുമാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് ആദ്യ സൂചനകള്‍ വെളിപ്പെടുത്തുന്നത്.
എന്നാല്‍ വിശദമായ വിവരങ്ങള്‍ പിന്നീട് മാത്രമേ വെളിപ്പെടുത്തൂ എന്ന് സ്‌കോട്ടിഷ് പോലീസ് പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സാന്ദ്രയെ അവസാനമായി കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പ്രദേശത്തെ അസ്ദ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പോലീസ് പുറത്തു വിട്ട ശേഷവും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഇവരെ പലയിടത്തും കണ്ടെത്തിയതായി ആളുകള്‍ പോലീസ് അപ്ഡേറ്റുകളില്‍ കമന്റ് നല്‍കിയിരുന്നെങ്കിലും അതൊക്കെ ഊഹാപോഹങ്ങളില്‍ പിറന്ന സംശയം മാത്രമായി മാറുകയാണ്. എല്ലാ സാധ്യതകളും തേടിയുള്ള അന്വേഷണമാണ് പോലീസ് നടത്തിയതെങ്കിലും സാന്ദ്ര ജീവിച്ചിരുന്ന സമയത്ത് അവരിലേക്ക് എത്താനുള്ള ഒരു സൂചനയും ലഭിച്ചിരുന്നില്ല.
വീട്ടില്‍ നിന്നും കാണാതായ ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തെ തടസപ്പെടുത്തുക ആയിരുന്നു. ഒടുവില്‍ കാണുന്ന സിസിടിവി ദൃശ്യങ്ങളില്‍ ആദ്യം കൈവശം ഉണ്ടായിരുന്ന ബാഗ് പിന്നീടുള്ള ദൃശ്യങ്ങളില്‍ കാണാനായില്ല എന്നും സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തല്‍ എത്തിയിരുന്നു. മുഖത്ത് മാസ്‌ക് ധരിച്ച നിലയില്‍ കണ്ടെത്തിയ സാന്ദ്രയെ അത്ര വേഗത്തില്‍ തിരിച്ചറിയാന്‍ സാധ്യത കുറവാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലിവിംഗ്സ്റ്റണിലെ ആല്‍മോണ്ട്വെയ്‌ലിലുള്ള അസ്ഡ സ്റ്റോറിലായിരുന്നു വെള്ളിയാഴ്ച സാന്ദ്രയെ അവസാനമായി കണ്ടത്. രാത്രി 9:15 നും 9:45 നും ഇടയിലായിരുന്നു അത്. സാന്ദ്ര അപ്രത്യക്ഷയായിട്ട് മൂന്നാഴ്ച പിന്നിട്ടതിനാല്‍ തന്നെ അതീവ ഉത്കണ്ഠയിലും വേദനയിലും കുടുംബം കഴിയവേയാണ് മൃതദേഹം കണ്ടെത്തിയത്. ഹെരിയോട്ട്- വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
https://www.facebook.com/Malayalivartha