കുടിയേറ്റക്കാരോട് പുച്ഛം; ഇന്ത്യൻ വംശജയെ പരസ്യമായി അധിക്ഷേപിച്ചു

ഇന്ത്യ കീഴടക്കിയ ഞങ്ങൾ, ഞങ്ങൾക്ക് വേണ്ടാത്തത് കൊണ്ട് മാത്രമാണ് തിരികെ നൽകിയത്. അതിനാൽ സംസാരിക്കുന്നത് സൂക്ഷിച്ച് വേണം. യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ പരസ്യമായി അപമാനിച്ച് യുവാവ്. മദ്യലഹരിയിലായിരുന്നു ഇയാൾ അധിക്ഷേപം നടത്തിയതെന്നതാണ് വിവരം.
ഒരു സഹയാത്രികയുമായുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് ഇയാൾ യുവതിയോട് കയർത്ത് സംസാരിച്ചത്. യുവതിയും സഹയാത്രിയും തമ്മിൽ കുടിയേറ്റക്കാരെ നാടു കടത്തുന്ന വാർത്തകൾ സംസാരിച്ചതും അതിൽ യുവതി കുടിയേറ്റക്കാരെ പിൻതുണച്ചതുമാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർസിത്ത് എന്ന യുവതിക്ക് നേരയായിരുന്നു അധിക്ഷപം. ഗബ്രിയേൽ ഫോർസിത്ത് ലണ്ടനിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ വംശജയായ യുവതിക്കെതിരെ ഇത്തരമൊരു സംഭവം ഉണ്ടായത്. സംഭവം നടന്നത് ഞായറാഴ്ചയാണെന്നാണ് സൂചന.
യുവതിയെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം പലരും കണക്കിലെടുത്തത്. ഇംഗ്ലണ്ടിന്റെ കൊളോണിയൽ ഭൂതകാലത്തെക്കുറിച്ച് വീമ്പിളക്കിയുള്ള സംസാരമായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്നു തോന്നുന്ന ഈ പരാമർശം മറ്റൊരു യാത്രക്കാരനിൽ നിന്ന് ആക്രമണാത്മക പ്രതികരണത്തിനാണ് വഴിയൊരുക്കിയത്. "നിങ്ങൾ ഇംഗ്ലണ്ടിലാണ്, എന്തോ അവകാശപ്പെടുകയാണ്. എന്തെങ്കിലും അവകാശപ്പെട്ടില്ലായിരുന്നെങ്കിൽ നിങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ടാകുമായിരുന്നില്ല. ഇംഗ്ലീഷുകാർ ലോകം കീഴടക്കി അത് നിങ്ങൾക്ക് തിരികെ തന്നു. ഞങ്ങൾ ഇന്ത്യ കീഴടക്കി, ഞങ്ങൾക്ക് അത് വേണ്ടായിരുന്നു, ഞങ്ങൾ അത് നിങ്ങൾക്ക് തിരികെ തന്നു," എന്നൊക്കെയായിരുന്നു യുവാവിന്റെ പരാമർശങ്ങൾ.
സംഭവം യുവതി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം "കുടിയേറ്റക്കാരൻ" എന്ന വാക്ക് കേട്ടപ്പോഴാണ് അയാൾ ഉടനടി തന്നോട് ദേഷ്യത്തോടെ സംസാരിച്ചതെന്നും അയാളുടെ പെരുമാറ്റം തെറ്റെന്ന് തോന്നിയതിനാലാണ് സ്വന്തം സംരക്ഷണത്തിനു വേണ്ടി അത് റെക്കോർഡ് ചെയ്തെന്നുമാണ് യുവതിയുടെ പ്രതികരണം. ഇത്തരത്തിലൊരു സംഭവമുണ്ടായതിൽ തനിക്ക് സങ്കടമുണ്ടെന്നും എങ്കിലും ഒരു കുടിയേറ്റക്കാരന്റെ മകളായ താൻ ഇന്ത്യക്കാരിയായിരിക്കുക എന്നതിൽ അഭിമാനമുണ്ടെന്നും , ഇന്ത്യയുടെ ചരിത്രവും പൈതൃകവും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും യുവതി പറഞ്ഞു.
അതേ സമയം വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരെ പൊതുയിടങ്ങളിൽ നിന്ന് അധിക്ഷേപിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ച്ചയായി മാറുന്നുണ്ട്. ഇതിന് മുമ്പ് അവന്തി വെസ്റ്റ് കോസ്റ്റ് ട്രെയിനിൽ ഒരു സ്ത്രീ ഒരു എൻഎച്ച്എസ് ദന്തരോഗവിദഗ്ദ്ധനോട് "നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ" എന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
ആ സംഭവത്തിന് ചൂടാറും മുമ്പാണ് അടുത്ത പരാമർശം. യത്ഥാർത്ഥത്തിൽ യുകെയിലുടനീളമുള്ള പൊതു ഇടങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ സാമൂഹിക അസ്വസ്ഥതകൾ സൃഷ്ടിക്കുകയും, അസഹിഷ്ണുതയെയും വംശീയ അധിക്ഷേപത്തെയും കുറിച്ചുള്ള പുതിയ ആശങ്കകൾക്ക് സൃഷ്ടിക്കുകയും ചെയ്യുകയാണ്.
https://www.facebook.com/Malayalivartha