കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എൺപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ കേസിന്റെ അന്വേഷണത്തിലാണ് ജിനേഷ് പി സുകുമാരന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത്. കെയർ ഗിവറായി ജോലി ചെയ്തിരുന്ന ജിനേഷ് എൺപതുകാരിയെ കൊലപ്പെടുത്തിയതല്ലെന്നും, തുടർന്ന് ജിനേഷ് ആത്മഹത്യ ചെയ്തതല്ലെന്നുമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ജിനേഷിന്റെത് കൊലപാദകമെന്നാണ് ഇസ്രായേൽ പോലീസ് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഇതോടെ ജിനേഷ് ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നു.
ഈ എൺപതുകാരിയെ ഇവരുടെ മകൻ ആക്രമിക്കാൻ ശ്രമിക്കുന്നത് ജിനേഷ് തടഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഇവരെ ആക്രമിക്കുന്നത് ചെറുത്തതോടെ ടോയിലറ്റിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പ് മുറിയിൽ എത്തിച്ച് ആത്‌മഹത്യയെന്ന് വരുത്തിത്തീർക്കുവാൻ ശ്രമിക്കുകയായിരുന്നു. ജൂതസ്ത്രീയായ എൺപതുകാരിയുടെ മകൻ അമ്മയുമായി വഴക്കിട്ട് മർദ്ദിച്ചപ്പോൾ ഇത് തടയാനാണ് വയനാട് സ്വദശിയായ ജിനേഷ് ശ്രമിച്ചത്.
സംഭവത്തിൽ ദൃക്‌സാക്ഷിയും, എൺപതുകാരിയുടെ ഭർത്താവുമായ ജിനേഷ് പരിചരിച്ചിരുന്ന രോഗിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മലയാളിയായ ജിനേഷ് പ്രതിയല്ലെന്നും, രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതാണെന്നും പിതാവിന്റെ മൊഴിയിലുണ്ട്. തുടർന്ന് രണ്ടു കൊലപാതകങ്ങൾ ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിരിക്കുകയാണ് ഇപ്പോൾ.
കൊലപാതക-ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാൽ സ്ത്രീയുടെ ഭർത്താവ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു, തുടർന്നാണ് പോലീസിൽ മൊഴി നൽകിയത്. ജിനേഷിനെ കുടുക്കിയതാണെന്നും വീട്ടിൽ നിന്ന് നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടതായും കവർച്ചയ്ക്കുള്ള സാധ്യത ഉയർത്തുന്നതായും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു.
ഇതിനിടെയാണ് ദൃക്‌സാക്ഷിയായ വൃദ്ധന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ജിനേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുവാനായി കുടുംബം ഇപ്പോൾ ഇസ്രായേലിലെ സുഹൃത്തുക്കളുമായി കാര്യങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുകയാണ്.
ജിനേഷിനെ കൊലപ്പെടുത്തിയ ശേഷം ജൂത സ്ത്രീയേയും മകൻ കൊലപ്പെടുത്തി. പിതാവിന്റെ മൊഴിപ്രകാരം ജൂത യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ശരീരത്തിൽ നിരവധി കുത്തുകളാണ് ഏറ്റിരുന്നത്. ആ വൃദ്ധൻ ഒരുപക്ഷെ മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ജിനേഷ് പ്രതിയെന്നു തരത്തിൽ തന്നെ കാര്യങ്ങൾ നീങ്ങുമായിരുന്നു.
ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്. ഒന്നര മാസം മുൻപാണ് ഇസ്രയേലിലേക്ക് എത്തിയത്. മുൻപ് നാട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു.
https://www.facebook.com/Malayalivartha