Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ഗൾഫിലും താരമാകാൻ മോദി; രണ്ടാം അങ്കത്തിലും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനൊരുങ്ങുമ്പോൾ സന്ദർശനത്തിന് രാഷ്ട്രീയമായും പ്രാധാന്യം ഏറേ

20 AUGUST 2019 05:27 PM IST
മലയാളി വാര്‍ത്ത

രണ്ടാം അങ്കത്തിലും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനൊരുങ്ങുമ്പോൾ സന്ദർശനത്തിന് രാഷ്ട്രീയമായും പ്രാധാന്യം ഏറുകയാണ്. നിലവിൽ കാശ്മീരിന് പ്രത്യേകാധികാരം നൽക്കിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുകയാണ്. ഈ സഹചര്യത്തിലാണ് യു.എ.ഇ., ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഒൗദ്യോഗിക പര്യടനത്തിനായി മോദി എത്തുന്നത്.

23 മുതൽ 25 വരെയാണ് രണ്ടു രാഷ്ട്രങ്ങളിലും മോദി സന്ദർശനം നടത്തുന്നത്. ക്ഷണം സ്വീകരിച്ച് വിശിഷ്ടാതിഥിയായി മോദി എത്തുമ്പോൾ ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം നയതന്ത്രരംഗത്ത് ഉറപ്പാക്കുകയാണ്. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്ന സമയത്താണ് യു.എ.ഇ. അവരുടെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് സായിദ് നരേന്ദ്രമോദിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്. ആ പുരസ്കാരം സ്വീകരിക്കാനായാണ് ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ മോദി അബുദാബിയിൽ എത്തുന്നത്.

ആഗസ്​റ്റ്​ 24 ന്​ ബഹ്​റൈനില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമ​ന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഇന്ത്യ_ ബഹ്​റൈന്‍ സഹകരണത്തി​​െന്‍റ നാഴികക്കല്ലാകും എന്നുതന്നെയാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിവിധ സഹകരണ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്​. അദ്ദേഹത്തി​​െന്‍റ സന്ദര്‍ശനം ഉജ്ജ്വലമാക്കാനുള്ള ഒരുക്കം പുരോഗമിക്കുകയാണ്​.

മോദിയുടെ കഴിഞ്ഞ രണ്ടു സന്ദർശനങ്ങളും കൊണ്ട് ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന് വലിയപങ്ക് വഹിക്കാനായി. നിക്ഷേപ മേഖലയിൽ ഇത് പ്രകടമാണ്. മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭീകരപ്രവർത്തനങ്ങളെ ചെറുക്കാനും ഒരുമിച്ചു നിൽക്കാനുള്ള കരാറിലും ഇന്ത്യയും യു.എ.ഇ.യും ഒപ്പുവെച്ചിട്ടുണ്ട്. അറബ് മേഖലയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഐ.എസ്. ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളെ ചെറുക്കുകയാണ് ഈ ധാരണയുടെ ലക്ഷ്യം.

അബുദാബി കിരീടാവകാശിയുടെയും ബഹ്‌റൈൻ പ്രധാനമന്ത്രിയായ രാജകുമാരന്റെയും ക്ഷണമനുസരിച്ചാണ് മോദി സന്ദർശനം നടത്തുന്നത്. ഭീകരപ്രസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെ കണ്ടെത്താനും അവ തടയാനും ഇപ്പോൾ തന്നെ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിലേക്ക് ബഹ്‌റൈനിനെ കൂടി അടുപ്പിക്കാനുള്ള ശ്രമങ്ങളും മോദിയുടെ സന്ദർശനം ലക്ഷ്യമിടുന്നു.

ദ്വദിന സന്ദര്‍ശനത്തിന്​ എത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഈ പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഓൺലൈൻ രജിസ്​ട്രേഷന്​ വെബ്​സൈറ്റ്​ ആരംഭിച്ചിട്ടുണ്ട്​. ദീര്‍ഘകാലത്തിനുശേഷം ബഹ്​റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്​ മോദി എന്ന പ്രത്യേകതയും ഈ സന്ദർശനത്തിന് ഉണ്ട്. അതിനാല്‍ ഇൗ സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളും പ്രാധാന്യത്തോടെയാണ്​ കാണുന്നത്​. രൂപ ക്രഡിറ്റ്​ കാര്‍ഡ്​ ലോഞ്ചിങ്​​, ഖലീജ്​ അല്‍ ബഹ്​റൈന്‍ ബേസിന്‍ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദര്‍ശനവുമായി ബന്​ധപ്പെട്ട പ്രധാന അജണ്ടയാവാന്‍ സാധ്യതയുണ്ടെന്ന്​ പ്രാദേശിക പത്രം റിപ്പോര്‍ട്ട്​ ചെയ്തിട്ടുണ്ട്​. യു.എ.ഇ സന്ദര്‍ശനത്തിനുശേഷമാണ്​ മോദി എത്തുന്നത്​. രാജാവ്​ ഹമദ്​ ബിന്‍ ഇൗസ ആല്‍ ഖലീഫയുടെ വിരുന്ന്​, പ്രധാനമന്ത്രി പ്രിന്‍സ്​ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുമായി കൂടിക്കാഴ്​ച, മനാമ ശ്രീകൃഷ്​ണക്ഷേത്ര നവീകരണ ഉദ്​ഘാടനം എന്നിവയാണ്​ മുഖ്യ പരിപാടികള്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (11 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (49 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (2 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (2 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (15 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (15 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (15 hours ago)

Malayali Vartha Recommends