Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇറാൻ-യു എസ് യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കുക പ്രവാസികളെ; ചങ്കിടിപ്പോടെ മലയാളികൾ

04 JANUARY 2020 09:28 AM IST
മലയാളി വാര്‍ത്ത

ഒരു രാജ്യത്തിന്റെ ഭാവിതലമുറയെ മൊത്തമായി അന്ധകാരത്തിന്റെ കെടുതിയിലേക്ക് തള്ളിയിടാൻ യുദ്ധത്തിനാകും. ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ അഭിമിഖീകരിക്കുന്നതും ഇതേ ഭീഷണി തന്നെ. ഗൾഫ് രാജ്യങ്ങളോ ടൊപ്പം തന്നെ ചങ്കിടിപ്പോടെ ഇനിയൊരു യുദ്ധം വേണ്ടെന്നു വിലപിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുമുണ്ട്..പ്രവാസി മലയാളികളുണ്ട്. കാരണം ഓരോ ഗൾഫ് യുദ്ധവും അത് സൃഷ്ടിക്കുന്ന ,പ്രതിസന്ധികളും ഏറ്റവും കൂടുതൽ ബാധിക്കുക പ്രവാസി മലയാളികളെ കൂടിയാണ്.

നമ്മുടെ കേരളത്തിൽ നിന്നും,ഇന്ത്യയുടെ മിക്ക സംസ്ഥാങ്ങളിൽ നിന്നും നിരവധി പേരാണ് തങ്ങളുടെ കുടുംബത്തിന്റെ ഭദ്രതയ്ക്കായി ഗൾഫ് രാഷ്ട്രങ്ങളിൽ കഠിനാധ്വാനം ചെയുന്നത്. അതുകൊണ്ടുതന്നെ ഒരു യുദ്ധ അന്തരീക്ഷം കൂടി സൃഷ്ടിക്കപെട്ടാൽ അത് ബാധിക്കുക നിരവധി പ്രവാസ ജീവിതങ്ങളെയാണ്.

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് രഹസ്യ സേനയായ ഖുര്‍ദ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവരെ കൊലപ്പെടുത്തിയ അമേരിക്കന്‍ വ്യോമാക്രമണം മറ്റൊരു ഗള്‍ഫ് യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ പ്രവാസി ലോകം. കേരളത്തിന്റെ സമ്പത് ഘടനയുടെ ഒരു വലിയ പങ്ക് വഹിക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളാണ്. പ്രളയക്കെടുതിയിൽ കേരളം മുങ്ങി താഴ്ന്നപ്പോഴും കരകയറാൻ നേടിയ ഒരു കരുത്തുറ്റ കൈ പ്രവാസികളുടേതായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധമുണ്ടായാൽ അത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ ആകെമാനം തകിടം മറിക്കുന്ന അവസ്ഥയിലാവും അത് എത്തി നിൽക്കുക.
ഇന്നലെ പുലര്‍ച്ചെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്ക ബാഗ്ദാദ് വിമാനത്താവള റോഡില്‍ തന്ത്രപ്രധാനമായി വ്യോമാക്രമണം നടത്തിയത്.
ജനറല്‍ സുലൈമാനിക്ക് പുറമെ ഇറാഖി കമാന്‍ഡര്‍ അബു മെഹ്ദി അല്‍ മുഹന്ദിസും, ഇറാഖിലെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഗ്രൂപ്പ് മേധാവി മുഹമ്മദ് റിദാ ജാബ്രിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഖാസിം സുലൈമാനിയുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.

റവല്യൂഷനറി സേനയിലെ രഹസ്യസേനയായ ഖുര്‍ദ് ഫോവ്‌സിന്റെ മേധാവിയായ സുലൈമാനി ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തൊള്ള ഖൊമൈനിയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്. ആയത്തുള്ള ഖൊമൈനിക്ക് രഹസ്യ വിവരങ്ങള്‍ നല്‍കുന്നതും ഇറാന്റെ സൈനിക നീക്കങ്ങളുടെ കുന്തമുനയുമായിരുന്നു സുലൈമാനി. ബാഗ്ദാദിലെ യു.എസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക നടപടിയെന്നാണ് ആക്രമണത്തെ പെന്റഗണ്‍ വിശേഷിപ്പിച്ചത്.

ഇറാഖിലും പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ നിരന്തരം പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു ജനറല്‍ സുലൈമാനിയെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്. നൂറുകണക്കിന് അമേരിക്കന്‍ സൈനികരുടെ മരണ ത്തിനും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റതിനും ഉത്തരവാദി സുലൈമാനിയും അയാളുടെ ഖുര്‍ദ് സേനയുമാണെന്നും യു.എസ് പ്രതിരോധവകുപ്പ് വിശദീകരിച്ചു.

ഇതിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വിദേശത്തുള്ള യു.എസ് സൈനികരെ രക്ഷിക്കാന്‍ യു.എസ് സൈന്യം നിര്‍ണായക പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഖുര്‍ദ്‌സ് പോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (31 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (54 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends