Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കഴിഞ്ഞ 26 വര്‍ഷമായി ലുലു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്ന നകുലന്റെ വേര്‍പാടില്‍ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി യൂസഫലി

14 JANUARY 2020 09:02 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഒരു പ്രധാന വില്ലന്‍ അവരുടെ ബോസ് തന്നെയായിരിക്കും, ഞാന്‍ പറയുന്നത് എല്ലാ മുതലാളിമാരെയും ഉദ്ദേശിച്ചല്ല എന്നാലും ഒട്ടുമിക്ക മുതലാളിമാര്‍ക്കും, തൊഴിലാളികളുടെ ദുരിതം അറിഞ്ഞില്ലെങ്കിലും , അവര്‍ക്ക് ലാഭം മാത്രം മതിയാകും, തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ഭക്ഷണമോ അധ്വാനത്തിനുള്ള കൂലി കൊടുക്കാന്‍ വരെ മടിക്കുന്ന നിരവധി മുതലാളിമാരും ലോകത്തുണ്ട്, അവിടെയാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. എന്ന മനസിന്റെ മഹത്വവും നാം മനസിലാക്കേണ്ടത്,

കഴിഞ്ഞ 26 വര്‍ഷമായി ലുലു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്ന നകുലന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു . കെനിയയിലെ ലുലു ഗ്രൂപ്പിലെ സ്റ്റോര്‍ കീപ്പറായി ജോലി നോക്കുന്നതിനിടയിലാണ് അദ്ദേഹം വിടപറഞ്ഞത് . എന്നാല്‍ ഈ വിശ്വസ്തന്റെ കുടുംബത്തിന് ആശ്വാസവും സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. ഇതേ് തുടര്‍ന്ന് യൂസഫലി താണിശ്ശേരിയിലുള്ള നകുലന്റെ വീട്ടിലെത്തുകയും ചെയ്തു കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ശാന്തിനികേതന്‍ സ്‌കൂളില്‍ ഹെലികോപ്റ്ററിലെത്തിയ യൂസഫലി തുടര്‍ന്ന് കാര്‍ മാര്‍ഗമാണു നകുലന്റെ വീട്ടിലെത്തിയത്.
നകുലന്റെ ബന്ധുക്കളെ കണ്ടശേഷം യൂസഫലി നകുലന്റെ ഭാര്യ രാധയെയും അവിവാഹിതയായ മകള്‍ നീതുവിനെയും ആശ്വസിപ്പിച്ചു. ലുലു ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കുള്ള ആനൂകൂല്യമായ 19ലക്ഷം രൂപക്ക് പുറമെ അഞ്ചു ലക്ഷം രൂപയുടെ സഹായവും നല്‍കിയാണ് എം.എ.യൂസഫലി മടങ്ങിയത്.
കുടുംബത്തിന് ആവശ്യമായ ഏത് സഹായത്തിനും തന്നെ വിളിക്കാമെന്ന് പറഞ്ഞ യൂസഫലി, നകുലന്റെ മകള്‍ നീതുവിന് ജോലി വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്. കാല്‍ നൂറ്റാണ്ടോളം ലുലു ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച നകുലന്‍ വിശ്വസ്തനായിരുന്നെന്നു യൂസഫലി പറഞ്ഞു. വിരമിക്കല്‍ പ്രായം കഴിഞ്ഞെങ്കിലും നകുലന്റെ ആഗ്രഹ പ്രകാരം ആരോഗ്യമുള്ളിടത്തോളം കാലം തുടരാന്‍ അനുവദിക്കുകയായിരുന്നു. നകുലന്റെ കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്.

കേരളം പ്രളയത്തിന്റെ ഭീതിയില്‍ അമര്‍ന്നപ്പോഴും സഹായക ഹസ്തവുമായി അദ്ദേഹം എത്തിയിരുന്നു കവളപ്പാറ ദുരന്തത്തില്‍പെട്ടവര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി 30 വീടുകള്‍ നിര്‍മിച്ചു നല്‍കും. യുഎഇ ദേശീയ ദിനാഘോഷത്തോടും ദുബായ് കെഎംസിസിയുടെ വാര്‍ഷികത്തോടുമനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. വേദിയിലുണ്ടായിരുന്ന പി.വി.അബ്ദുല്‍ വഹാബ് എംപിക്ക് ഇതിനുള്ള തുക യൂസഫലി കൈമാറുകയും ചെയ്തു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കഴിഞ്ഞ 21ന് കവളപ്പാറ സന്ദര്‍ശിച്ചപ്പോള്‍ 20 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇവിടത്തെ ദുരിതബാധിതരെ കൂടുതല്‍ സഹായിക്കണമെന്ന തോന്നലുണ്ടായതിനാലാണ് 10 വീടുകള്‍ കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് യൂസഫലി പറഞ്ഞു. ഒരു വീടിന് 6 ലക്ഷം രൂപയാണ് നല്‍കുന്നത്.
മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുന്നത് വേദനജനകമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഫ്‌ലാറ്റ് ഉടമകളും തന്റെ ജീവനക്കാര്‍ ഉള്‍പ്പെടെ പ്രവാസികളാണ്. രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അവര്‍ മാസ സമ്ബാദ്യം ഗഡുക്കളായി നിക്ഷേപിച്ച് ഫ്‌ലാറ്റ് വാങ്ങിയത്. നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നിയമം കൊണ്ടുവരണം. പ്രവാസികളുടെ നിക്ഷേപത്തിന് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നടപടി തടസ്സമാവുകയാണെന്നും യൂസഫലി പറഞ്ഞു.

അതേസമയം, ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കള്‍ ഫ്‌ലാറ്റുകളില്‍ നിറക്കല്‍ ഇന്ന് തുടങ്ങും. 11, 12 തിയ്യതികളിലായാണ് ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (31 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (54 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends