Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യുക്രൈൻ വിമാനദുരന്തത്തിന് ഉത്തരവാദികളായ സൈനികർ അറസ്റ്റിൽ; 30 സൈനികരെ അറസ്റ്റുചെയ്തതായാണ് റിപ്പോർട്ട്

17 JANUARY 2020 02:55 PM IST
മലയാളി വാര്‍ത്ത

മൂന്നുദിവസമായി രാജ്യത്തുതുടരുന്ന പ്രക്ഷോഭത്തിനും അന്താരാഷ്ട്രതലത്തിൽനിന്നുയർന്ന ശക്തമായ സമ്മർദത്തിനുമൊടുവിൽ യുക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ട സംഭവത്തിൽ ഉത്തരവാദികളായ സൈനികരെ ഇറാൻ അറസ്റ്റുചെയ്തു. 30 സൈനികരെ അറസ്റ്റുചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്റാനിൽനിന്ന് 176 പേരുമായി പുറപ്പെട്ട യുക്രൈൻ വിമാനം മിനിറ്റുകൾക്കകം തകർന്നുവീണത്. മേജർ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിനുപ്രതികാരമായി ഇറാഖിലെ യു.എസിന്റെ വ്യോമത്താവളങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു അപകടം. ഇറാന്റെ മിസൈൽ പതിച്ചാവാം വിമാനം തകർന്നതെന്ന് വിദഗ്ധർ സംശയമുന്നയിച്ചെങ്കിലും സാങ്കേതികത്തകരാറാണ് കാരണമെന്ന വാദത്തിൽ ഇറാൻ ആദ്യം ഉറച്ചുനിന്നു. ഒടുവിൽ തെളിവുകളും എതിരായതോടെയാണ് ഇറാൻ അബദ്ധം സമ്മതിച്ചത്.

സംഭവമന്വേഷിക്കാൻ പ്രത്യേകകോടതി രൂപവത്കരിക്കുമെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സൈനികരെ അറസ്റ്റുചെയ്തെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാൻ നിയമ വാക്താവ് ഗുലാംഹുസൈൻ ഇസ്മൈലി പറഞ്ഞു.

അതേസമയം, വിമാനം വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതത്തിനുപിന്നാലെ ഭരണകൂടത്തിനുനേരെ രാജ്യത്താരംഭിച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രത്യേകസേനയെ ഉപയോഗിച്ചാണ് കഴിഞ്ഞദിവസം പ്രതിഷേധക്കാരെ ഒതുക്കിയത്. പോലീസ് വെടിവെച്ചതായും റിപ്പോർട്ടുണ്ട്. പരമോന്നതനേതാവ് അയത്തുള്ള ഖമേനിയും പ്രസിഡന്റ് റൂഹാനി അടക്കമുള്ളവരും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുൾപ്പെടെ രംഗത്തിറങ്ങിയത്.

വിമാനത്തിൽ 82 ഇറാൻ സ്വദേശികളും 57 കാനഡക്കാരും 11 യുക്രൈൻ സ്വദേശികളുമാണ് ഉണ്ടായിരുന്നത്. യു.എസിന്റെ ക്രൂസ് മിസൈലാണെന്ന് ധരിച്ചാണ് വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതെന്നായിരുന്നു ഇറാന്റെ സൈന്യമായ റെവലൂഷണറി ഗാർഡിന്റെ വ്യോമകമാൻഡർ ബ്രിഗേഡിയർ ജനറൽ അമിറലി ഹാജി സദേഹ് കുറ്റസമ്മതം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (31 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (54 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends