Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ നഗരം ... ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദബിയെന്ന് പഠന റിപ്പോര്‍ട്ട്

19 JANUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബൂദബിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. അബൂദബിയെ തെരഞ്ഞെടുത്ത കാരണം മറ്റൊന്നുമല്ല കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ നഗരം എന്ന നിലക്കാണ് ആഗോള സര്‍വേ സ്ഥാപനമായ ന്യൂമ്പിയോ 374 നഗരങ്ങളെ കുറിച്ച് പഠിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അബൂദബിയുടെ സുരക്ഷിതത്വം ഊന്നിപ്പറയുന്നത്.. അബൂദബിയിലെ കുറ്റകൃത്യ സൂചിക 11.33 മാത്രമാണ്. ഇതിന് പുറമെ അഞ്ചാം സ്ഥാനത്ത് ഷാര്‍ജയും ഏഴാം സ്ഥാനത്ത് ദുബൈയും ഇടംപിടിച്ചു. തായ്‌പെയി, ക്യുബെക്, സൂറിച്ച്, മ്യൂണിക്, എസ്‌കിസെഹിര്‍, ബേണ്‍ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് നഗരങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി പട്ടികയില്‍ ഇടംപിടിച്ചത് മംഗളൂരുവാണ്. ലോകനഗരങ്ങളില്‍ 37ാം സ്ഥാനത്താണ് മംഗളൂരു. വെനിേസ്വലയിലെ സരാകാസാണ് ഏറ്റവും സുരക്ഷയില്ലാത്ത നഗരം. ഇവിടത്തെ കുറ്റകൃത്യ ഇന്‍ഡക്‌സ് 84.90 ആണ്.
കൂടുതല്‍ കുറ്റകൃത്യം നടക്കുന്ന നഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ നാല് ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളും മൂന്ന് ബ്രസീലിയന്‍ നഗരങ്ങളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ നോയ്ഡയാണ് ഇന്ത്യയില്‍ ഏറ്റവും സുരക്ഷയില്ലാത്ത നഗരം. ലോകപട്ടികയില്‍ 61ാമതാണ് നോയ്ഡയുടെ സ്ഥാനം.
ഒരു നഗരത്തിന്റെ റാങ്കിംഗില്‍ വര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നു എന്നാണ്. സര്‍വേ പ്രകാരം, അബുദാബി ഒന്നാം സ്ഥാനത്ത് തുടരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ നഗരമായി ഷാര്‍ജയും, ഏഴാമത്തെ നഗരമായി ദുബൈയും സ്ഥാനം നേടി. ദുബൈയുടെ സുരക്ഷാ സൂചിക 82.95 ആണ്. സുരക്ഷാ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ അബുദാബിക്ക് പിറകെ തായ്പേയ്, ക്യൂബെക്ക്, സൂറിച്ച്, ദുബൈ, മ്യൂണിച്ച്, എസ്‌കിസെഹിര്‍, ബെര്‍ണ്‍ നഗരങ്ങള്‍ ഇടം നേടി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മംഗലാപുരം (37) തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാകിസ്ഥാനിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഇസ്ലാമാബാദിനെ (74) തിരഞ്ഞെടുത്തു. അതേസമയം, ഏറ്റവും കൂടുതല്‍ ക്രൈം സൂചിക 84.90 ഉള്ള ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമായി വെനിസ്വേലയിലെ കാരക്കാസിനെ വിലയിരുത്തി.

യു എ ഇ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത രാജ്യങ്ങളില്‍ ഒന്നെന്ന് 2019 ല്‍ പുറത്തിറക്കിയ ലോക ഭീകരവാദ സൂചിക വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയില്‍ 130 മത്തെ സ്ഥാനമാണ് യു എ ഇക്കെന്ന് മിന റീജിയണിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇക്കണോമിക് ആന്റ് പീസിന്റെ ഡയറക്ടര്‍ സെര്‍ജ് സ്ട്രൂബന്‍സ് പറഞ്ഞു. ഒരു രാജ്യത്ത് നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ആക്രമണങ്ങള്‍, മരണം, മറ്റ് നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഈ സൂചിക രൂപപ്പെടുത്തിയിരിക്കുന്നത്. മിഡിലീസ്റ്റില്‍ ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയില്‍ 130 മത്തെ സ്ഥാനത്തുള്ള യു എ ഇ അപൂര്‍വ്വമായി മാത്രം അനിഷ്ടസംഭവങ്ങള്‍ നടക്കുന്ന വിഭാഗത്തിലാണ്.

ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ട ആളുകളുടെ കണക്കുകളില്‍ 2018 ലേക്കാള്‍ 15 ശതമാനത്തിന്റെ കുറവ് 2019 ല്‍ സംഭവിച്ചിട്ടുണ്ട്. 98 ഓളം രാജ്യങ്ങളിലെ ഭീകരവാദ പ്രവര്‍ത്തങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്. ഇക്കാലഘട്ടത്തില്‍ തന്നെ ദായേഷിനെ മറികടന്ന് താലിബാന്‍ ലോകത്തിലെ ഏറ്റവും വിനാശകരമായ ഗ്രൂപ്പായി വളര്‍ന്നു. ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിലെ മരണങ്ങളില്‍ 38 ശതമാനത്തിനും ഈ സംഘത്തിനാണ് ഉത്തരവാദിത്വം. ഭീകരവാദത്തിന്റെ വെല്ലുവിളികള്‍ ഏറ്റവുമധികം അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള രാജ്യം അഫ്ഘാനിസ്ഥാനാണ്. 2014മായി താരതമ്യം ചെയ്യുമ്പോള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ മരണസംഖ്യയുടെ തോത് 52 ശതമാനമായി കുറഞ്ഞതായി മനസിലാക്കാന്‍ കഴിയും.

ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് യു എ ഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (32 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (55 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends