സ്പോണ്‍സറുടെ ചതിയില്‍പ്പെട്ട മലയാളി യുവാവിന് സഹായവുമായി നോര്‍ക്ക
സ്പോണ്‍സറുടെ ചതിയില്‍പ്പെട്ട് സൗദി അറേബ്യയില്‍ അകപ്പെട്ട മലയാളി യുവാവിനെ നോര്‍ക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു. നെടുമങ്ങാട് വിതുര കൊപ്പം സ്വദേശി അദൈ്വതാണ് നാട്ടിലെത്തിയത്. സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവര്‍ വിസയിലാണ് അദൈ്വത് വിദേശത്തേക്ക് പോയത്. സ്പോണ്‍സറുടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു ജോലി. കുറച്ച് ദിവസത്തിന് ശേഷം അദൈ്വതിനെ സ്പോണ്‍സറുടെ ഫാമില്‍ ഒട്ടകത്തേയും, ആടുകളേയും മേയ്ക്കാനുള്ള ജോലി നല്കി. ഒട്ടകത്തിന് നല്കുന്ന ജലവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവും കൊണ്ടായിരുന്നു ജീവന് നിലനിര്‍ത്തിയത്. ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അദൈ്വതിനെ കണ്ടെത്താനായത്.
അദൈ്വതിന്റെ പിതാവ് നോര്‍ക്ക റൂട്ട്സിന് നല്കിയ പരാതിയെ തുടര്‍ന്ന് അധിക ൃതര് സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപെടുകയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എടുക്കുകയും ചെയ്തു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന് നമ്ബൂതിരി, ദമാമിലെ സന്നദ്ധ പ്രവര്‍ത്തകനായ നാസ് ഷൗക്കത്തലിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും നോര്‍ക്ക റൂട്ട്സ് അദൈ്വതിന് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും ചെയ്തു.തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അദൈ്വതിനെ നോര്‍ക്ക റൂട്ട്സ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എന്‍.വി മത്തായി, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ഡോ. സി. വേണുഗോപാല്‍, അദൈ്വതിന്റെ പിതാവ് എസ്.ആര് വേണുകുമാര്‍ എന്നിവര്‍ സ്വീകരിച്ചു. തന്നെ രക്ഷിച്ചതിന് സംസ്ഥാന സര്‍ക്കാരിനും നോര്‍ക്കയ്ക്കും അദൈ്വത് നന്ദി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha