Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികള്‍ക്ക് ഇനി ആശ്വസത്തിന്റെ നാളുകള്‍. ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം കുവൈത്തിലെത്തി.

11 APRIL 2020 09:46 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പിനെ സഹായിക്കും. കുവൈത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ 15 അംഗ സംഘത്തെ അയച്ചത്. ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സംഘം കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ഇന്ത്യന്‍ സംഘത്തിന്റെ ചിത്രം മന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രി സബാ അല്‍ ഖാലിദ് അല്‍ സബായും തമ്മില്‍ ടെലിഫോണിലൂടെ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ഫോഴ്‌സ് വിമാനത്തില്‍ സംഘമെത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വളരെയടുത്ത സൗഹൃദബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് റാപിഡ് റെസ്‌പോണ്‍സ് ടീം കുവൈത്തിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കുവൈത്തില്‍ സേവനത്തിലുണ്ടാവുമെന്നും പ്രസ്താവന വിശദീകരിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രിയും കുവൈത്ത് പ്രധാനമന്ത്രിയും ഫോണിലൂടെ ചര്‍ച്ച നടത്തുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കാനായി ഇതുപോലുള്ള നിരവധി വൈദ്യസംഘങ്ങളെ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ള സൗഹൃദരാഷ്ട്രങ്ങളിലേക്ക് ഈ സംഘങ്ങളെ അയച്ചുകൊണ്ട് പിന്തുണ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം, കുവൈത്തില്‍ ഇതുവരെ 1154 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 634 പേര്‍ ഇന്ത്യക്കാരാണ്.

അതേസമയം, യുഎഇ അടക്കമുള്ള ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മലേഷ്യ, സിംഗപ്പൂര്‍, യൂറോപ്പ് തുടങ്ങിയ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളെ എന്നാണ് ഇവിടെ നിന്ന് രക്ഷിക്കുകയെന്ന് മറുട്വീറ്റ് ചെയ്തിട്ടുണ്ട്. രോഗം, ഭീതി, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ തങ്ങളെ അലട്ടുകയാണെന്നും എത്രയും പെട്ടെന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു കൊണ്ടുപോകണമെന്നുമാണ് മിക്കവരുടെയും ആവശ്യം. ഈ മാസം 14 വരെ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നും അതുവരെ കാത്തിരിക്കണമെന്നും ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണമെന്നും മന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യയിലേയ്ക്ക് കോവിഡ് 19 എത്തിയത് വിദേശത്ത് നിന്നാണെന്ന കാര്യം മന്ത്രിയെ ഓര്‍മിപ്പിക്കാനും ചിലര്‍ മറന്നില്ല.

അതിനിടെ, കോവിഡ് രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന പറരഞ്ഞു. എമിേററ്റ്‌സ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവാഗ്ദാനം. എല്ലാ വിദേശ സര്‍ക്കാരുകളുമായി സംസാരിച്ചു. അവരുടെ പൗരന്മാരെ കൊണ്ടുപോകുന്നതിന് പ്രശ്‌നമില്ല. ഇവിടെ നിന്നും പോകുന്നതിന് മുന്‍പ് കോവിഡ് പരിശോധന നടത്തും. പോസറ്റീവായി ഫലം വരുന്നവരെ യുഎഇയില്‍ തന്നെ നിര്‍ത്തി ആവശ്യമായ ചികില്‍സ നല്‍കും. മറ്റുള്ളവര്‍ക്ക് സ്വദേശത്തേക്ക് പോകാം. ഇതുമായി ബന്ധപ്പെട്ട് എല്ലാ എംബസികള്‍ക്കും വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends