Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളെ ദുരുതത്തിലാക്കി അടുത്ത നടപടി, അധിക നിരക്ക് ഈടാക്കി തുടങ്ങി വിമാന കമ്പനികള്‍, ബോര്‍ഡിംഗ് ഗേറ്റില്‍ ഹാന്‍ഡ് ബാഗേജ് പരിശോധന കമ്പനികള്‍ കര്‍ശനമാക്കി...!

15 APRIL 2022 06:08 PM IST
മലയാളി വാര്‍ത്ത

ലഗേജ് അലവന്‍സുകളില്‍ നിയന്ത്രണം തുടങ്ങി വിമാന കമ്പനികള്‍.പ്രവസികളെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ് വിമാന കമ്പനികളുടെ ഈ നടപടി. യു.എ ഇ-ഇന്ത്യ സെക്ടറില്‍ ഒന്നിലധികം ചെക്ക്-ഇന്‍ ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതിന് ചില വിമാന കമ്പനികള്‍ അധിക നിരക്ക് ഈടാക്കി തുടങ്ങിയിട്ടുണ്ട്.

ലാപ്ടോപ്പ് ബാഗും ബാക്ക്പാക്കും രണ്ട് കൈ ലഗേജുകള്‍ അനുവദിച്ചിരുന്ന വിമാന കമ്പനികള്‍ ഇപ്പോള്‍ ഒരെണ്ണം മാത്രമേ അനുവദിക്കുന്നുള്ളൂ. ബോര്‍ഡിംഗ് ഗേറ്റില്‍ ഹാന്‍ഡ് ബാഗേജ് പരിശോധന കമ്പനികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ നിരക്ക് ഗണ്യമായി വര്‍ധിച്ചതോടെയാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.

ലഗേജില്‍ ഒരു കിലോഗ്രാം പരിധി കവിഞ്ഞാലും അധിക നിരക്ക് ഈടാക്കുന്നുണ്ട്. അതേസമയം ചെലവ് കുറഞ്ഞ വിമാന കമ്പനികളാണ് ലഗേജ് നയം കൂടുതല്‍ കര്‍ശനമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.10 കിലോ സൗജന്യ ഹാന്‍ഡ് ബാഗേജ് അലവന്‍സ് വാഗ്ദാനം ചെയ്യുന്നതായി എയര്‍ അറേബ്യ അറിയിച്ചു.

എന്നാല്‍ ഓരോ യാത്രക്കാരന്റെയും ഹാന്‍ഡ് ബാഗേജ് അലവന്‍സ് സൂചിപ്പിച്ച ഭാരത്തില്‍ കവിയാന്‍ പാടില്ല. ഹാന്‍ഡില്‍, പോക്കറ്റുകള്‍, ചക്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ അളവുകള്‍ 55cm x 40cm x 20cm കവിയാന്‍ പാടില്ല. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു സാധാരണ വലിപ്പത്തിലുള്ള ബാഗിന് അര്‍ഹതയുണ്ട്.

ഒരു യാത്രക്കാരനെയും ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അറിയിപ്പ്. ക്യാബിന്‍ ബാഗേജ് അനുവദനീയമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏഴ് കിലോഗ്രാം (ഡ്യൂട്ടി ഫ്രീ ഇനങ്ങള്‍ ഉള്‍പ്പെടെ), അളവുകള്‍ 20x14x9 ഇഞ്ചില്‍ കൂടരുത്. അധികമായി കണ്ടെത്തിയ ഹാന്‍ഡ് ബാഗേജ് ബോര്‍ഡിംഗ് ഗേറ്റില്‍ നിന്ന് വീണ്ടെടുക്കുകയും യാത്രക്കാര്‍ ബാധകമായ നിരക്കുകള്‍ നല്‍കുകയും വേണം.

ഡ്യൂട്ടി ഫ്രീ, ലാപ്‌ടോപ്പ് ഉള്‍പ്പെടെ ഹാന്‍ഡ് ബാഗേജ് ഏഴ് കിലോ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. കൂടാതെ അനുവദിച്ച ബാഗേജ് രണ്ടില്‍ കൂടുതല്‍ ബാഗുകള്‍ ഉണ്ടെങ്കില്‍ ഓരോ അധിക ബാഗുകള്‍ക്കും 75 ദിര്‍ഹം നല്‍കണം. ഇത്തരത്തിലാണ് വിമാന കമ്പനികളുടെ നിർദ്ദേശങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends