Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസ ജീവിതത്തിന് വിരാമിട്ട് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തി, ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങി

16 APRIL 2022 04:45 PM IST
മലയാളി വാര്‍ത്ത

പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങി. പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം. കണ്ണൂര്‍ കൂത്തുപറമ്പ് ചമ്പാടന്‍ വിജയന്‍ (63) ആണ് റിയാദിലെ കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ മരിച്ചത്. തെക്കുപടിഞ്ഞാറന്‍ മേഖലയായ അസീറിലെ ബനീ ആമിറില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം.

പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്നതിനായി സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസമാണ് വിജയന് ഫൈനല്‍ എക്‌സിറ്റ് നല്‍കിയത്. അബഹയില്‍ നിന്ന് ആഭ്യന്തര വിമാനത്തില്‍ റിയാദിലെത്തിയ വിജയന് അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് ബസില്‍ കയറിയ ഉടന്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ റിയാദിലെ കിംഗ് അബ്ദുല്ല ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനാൻ കഴിഞ്ഞിരുന്നില്ല. ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കുള്ള അദ്ദേഹത്തിൻറെ യാത്ര എല്ലാ അർത്ഥത്തിലും അവസാനത്തെ യാത്രയായി.

അബഹ വിമാനത്താവളത്തില്‍ നിന്ന് റിയാദ് വഴിയായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. റിയാദ് ഡൊമസ്റ്റിക് വിമാനത്താവളത്തില്‍ ഇറങ്ങി ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകാനായി കയറിയ ബസില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കളും, സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്. റീജ ആണ് അദ്ദേഹത്തിന്റെ ഭാര്യ. സ്‌നേഹ, സ്വാതി എന്നിവർ മക്കളാണ്.

അതേസമയം മലപ്പുറം, പെരിന്തൽമണ്ണ, മണലായ സ്വദേശി അബ്ദുല്‍സലാം (44) ആണ് റിയാദിലെ ഇസ്‌താംബൂൾ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറപകടത്തിൽ മരണപ്പെടുകയുണ്ടായി.വെള്ളിയാഴ്ച പുലർച്ചയ്ക്ക് മുമ്പ് നാല് മണിക്കായിരുന്നു അപകടം. റിയാദ് സുലൈ ഏരിയയില്‍ ജോലി ചെയ്യുന്ന അബ്ദുൽസലാം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഖബറടക്കം റിയാദിൽ നടത്താനാണ് ഉദ്യേശിക്കുന്നതെന്ന് അനന്തര കാര്യങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുള്ള റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് നേതാവ് സിദ്ധീഖ് തുവൂർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends