Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത..! കിഴക്കൻ ഭാഗത്തേക്ക് മഴ വ്യാപിക്കും, ഇരുപത്തിയൊന്നാം തീയതി നിർണായകം, മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം

18 APRIL 2022 11:13 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം.നേരത്ത ഏപ്രില്‍ 16 ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന അറിയിപ്പായിരുന്നു പുറപ്പെടുവിച്ചിരുന്നത്.

എന്നാൽ വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളിൽ  ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്നാണ് ഇപ്പോൾ കേന്ദ്ര കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.അസിർ, ജസാൻ, അൽ ബാഹ, മക്ക, മദീന എന്നീ സ്ഥലങ്ങളിലെ ഉയർന്ന മേഖലകളിൽ മഴ ലഭിക്കുമെന്നും മഴ തുടരാനും സാധ്യതയുണ്ടെന്നും സൗദിയുടെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നജ്‌റാൻ, അൽ-ഖാസിം, ഹൈൽ, റിയാദ് മേഖലയിലുൾപ്പെടെയുളള സൗദിയുടെ കിഴക്കൻ ഭാഗത്തേക്ക് മഴ വ്യാപിക്കും. വടക്കൻ അതിർത്തി പ്രദേശങ്ങളും അൽ-ജൗഫിന്റെ ചില ഭാഗങ്ങളിലും മഴ ഉണ്ടായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.കഴിഞ്ഞ ശനിയാഴ്ച റിയാദിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും നേരിയ തോതിൽ മഴ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം അബുദാബി നിരത്തുകളിലെ വേഗപരിധിയിൽ മാറ്റമുണ്ടാകാറുണ്ട് .പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ  നിരത്തുകളിലെ വേഗപരിധി കൃത്യമായി അറിയാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് അബുദാബി പൊലീസ്. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്ക് വേഗപരിധി നിഷ്‌കര്‍ഷിച്ച്‌ എമിറേറ്റിലുടനീളം ഡിജിറ്റൽ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

ഇതുവഴി കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ഡ്രൈവർമാരിലേക്ക് എത്തിക്കാൻ സാധിക്കുന്നു. മാത്രമല്ല മുന്നറിയിപ്പുകൾ യാഥാസമയം എത്തിക്കുന്നതിലൂടെ ഗതാഗത സുരക്ഷയുറപ്പാക്കാനാകും സാധിക്കുന്നു. അസ്ഥിര കാലാവസ്ഥകളിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.മഴ, കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍മഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ഈ ബോര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്.

മണിക്കൂറില്‍ 80 കിലോമീറ്ററായി വേഗപരിധി നിഷ്കര്‍ഷിക്കുന്നതാണ് ഈ ബോര്‍ഡുകള്‍. അധികൃതര്‍ നല്‍കുന്ന വേഗപരിധി നിര്‍ബന്ധമായും പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുക, ഉറക്കം തോന്നിയാല്‍ വാഹനമോടിക്കരുത്. ഉറക്കം തോന്നിയാൽ  അപകടമുണ്ടാവുന്നത് തടയാന്‍ ഡ്രൈവര്‍മാര്‍ ആവശ്യത്തിന് വിശ്രമിക്കണം. ഉടന്‍ തന്നെ വാഹനം വഴിയരികിലേക്ക് മാറ്റി വിശ്രമിക്കണം.

റമദാനില്‍ സുരക്ഷിത ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി അബൂദബി പൊലീസ് നടത്തുന്ന സമൂഹമാധ്യമ ബോധവത്കരണത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. വ്രതമനുഷ്ഠിക്കുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ഉറക്കംവരാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടത്തിനു വഴിവെക്കും. ആവശ്യത്തിന് ഉറങ്ങുക, ഉറക്കം തോന്നിയാല്‍ ഒരിക്കലും വാഹനമോടിക്കരുത്, ഉറക്കം തോന്നിയാല്‍ വണ്ടി സുരക്ഷിതമായ ഇടത്തേക്ക് മാറ്റിനിര്‍ത്തി ഉറങ്ങുക, ദീര്‍ഘസമയത്തേക്ക് ഡ്രൈവ് ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (30 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends