Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇയിൽ ഇതറിയാതെ എത്തിയാൽ പെട്ടുപോകും...,കൊവിഡിന് ശേഷം എല്ലാം തകിടം മറിഞ്ഞു, താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള നിലയിൽ...! ചെലവികൂടുന്നതോടെ പിടിച്ചുനിൽക്കാൻ പ്രവാസികൾ ഇനി പാടുപെടും..

19 APRIL 2022 11:21 AM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യിൽ കോവിഡ് കേസുകൾ കുറഞ്ഞത് ഒരുതരത്തിൽ നോക്കുമ്പോൾ പ്രവാസികൾ ആശ്വാസമാണ്. എന്നാൽ മറ്റൊരുതരത്തിൽ  ഇത് പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. . കെട്ടിട വാടകയിൽ വൻ വര്‍ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കച്ചവടത്തിനാവശ്യമായ മുറികള്‍ക്കും താമസിക്കാനുള്ള ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കുമുൾപ്പെടെ വാടക കൂടി. ദുബായിലെ മിക്ക താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിയിരിക്കുകയാണ്.

ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിന്റെ, തിങ്കളാഴ്ച പുറത്തുവന്ന വിശകലനം അനുസരിച്ച് ദുബായിലെ 27 സ്ഥലങ്ങളിൽ അഞ്ചിടത്ത് ഓഫീസ് വാടകനിരക്ക് കോവിഡിന് മുൻപുള്ള നിലയിലേക്കെത്തി. താമസക്കാര്‍ക്കുള്ള ഇടങ്ങളില്‍ ഫ്ലാറ്റുകള്‍ക്കും കടമുറികള്‍ക്കുമാണ് ഡിമാന്‍റ്. കുടുംബങ്ങള്‍ കൂടുതലായി വന്ന് തുടങ്ങിയതും വാടക കൂട്ടാനിടയാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം നടന്നുവന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ താല്‍ക്കാലികമായിട്ടെങ്കിലും നാട്ടിലേക്ക് മാറിയിരുന്നു. സ്‌കൂളുകള്‍ നേരിട്ടുള്ള പഠനം പൂര്‍ണമായും ആരംഭിച്ചതോടെ ഇവരും മടങ്ങിയെത്തിയിട്ടുണ്ട്.ഇതെല്ലാം വാടക ഉയരാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

മാത്രമല്ല അബുദാബിയിലെ കെട്ടിടങ്ങളിലും മറ്റ് എമിറേറ്റുകളിലും നിരക്ക് വർധിക്കാൻ തുടങ്ങിയതായാണ് വിവരം. ഇടനിലക്കാര്‍ കെട്ടിട ഉടമകളില്‍ നിന്ന് കെട്ടിടങ്ങള്‍ മൊത്തത്തില്‍ വാടകയ്‌ക്കെടുത്ത് മറിച്ചുനല്‍കുന്നതും വാടക വര്‍ധനവിന് കാരണമായിട്ടുണ്ട്.താമസവാടകയിൽ വർധന വന്നുതുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് എമിറേറ്റുകളിൽനിന്നും ദുബായിലേക്ക് താമസം മാറുന്നവരുടെ എണ്ണവും കുറഞ്ഞു.വ്യവസായ മേഖലയിലെ വിവിധ സെക്ടറുകളില്‍ കൂടുതലായും ആവശ്യക്കാരെത്തുന്നത് ചെറുതും വലുതുമായ ഗോഡൗണുകള്‍ക്ക് വേണ്ടിയാണ്.

അതിനാല്‍ തന്നെ ഇവിടങ്ങളില്‍ 20 മുതല്‍ 35 ശതമാനം വരെ വാടകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കുടുംബങ്ങള്‍ കൂടുതലായി വന്ന് തുടങ്ങിയതും
ഫ്ലാറ്റ് വാടക കൂട്ടാനിടയാക്കിയിട്ടുണ്ട്. ദേര, സ്പോർട്‌സ് സിറ്റി, ബിസിനസ് ബേ, പാം ജുമൈര, ഗ്രീൻസ്, ഡിസ്‌കവറി ഗാർഡൻസ്, ഇന്റർനാഷണൽ സിറ്റി എന്നിവിടങ്ങളിൽ വാടക കൂട്ടിയിട്ടുണ്ട്. വാടക ഇനിയും കൂടാൻതന്നെയാണ് സാധ്യതയെന്ന് ഈ മേഖലയിൽ ഉള്ളവർ ചൂണ്ടിക്കാട്ടുന്നു.

‌അബൂദബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2ശതമാനം ഉയര്‍ന്നതായിട്ടാണ് കണക്ക്.അബൂദബിയിലെ ജീവിതച്ചെലവ് കുറക്കാന്‍, കോവിഡ് മൂര്‍ച്ഛിച്ച സമയങ്ങളില്‍ വാടക കുറഞ്ഞ മേഖലകളിലേക്ക് നിരവധി പേരാണ് താമസം മാറിയിരുന്നത്.ഇവരില്‍ പലരും ജോലികളിലെ അസ്ഥിരതയും അനിശ്ചിതത്വവും മാറിത്തുടങ്ങിയതോടെ നഗര പ്രദേശങ്ങളില്‍ മടങ്ങിവരാന്‍ തുടങ്ങിയിട്ടുണ്ട്.

കോവിഡിന് മുൻപ് നൽകിയിരുന്ന വാടക തന്നെയായിരിക്കും ഇനി മിക്കയിടങ്ങളിലും നൽകേണ്ടിവരിക എന്നത് ഇത്തരക്കാർക്ക് തിരിച്ചടിയാകും. കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ച്‌ നല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends