Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യക്തമായ ആസൂത്രണം...! ദുബൈയിൽ പ്രവാസി ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി, പാക് സ്വദേശി കൊലപാതകം നടത്തിയത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷം, ദമ്പതികളെ ആക്രമിക്കുന്നതിനിടയില്‍, ശബ്ദം കേട്ടെത്തിയ മൂത്തമകളെയും പ്രതി ആക്രമിച്ചു, പെണ്‍കുട്ടി അലാറാം മുഴക്കിയതോടെ പിന്നെ സംഭവിച്ചത്.....

21 APRIL 2022 10:12 AM IST
മലയാളി വാര്‍ത്ത

കടുത്ത ശിക്ഷാ നടപടികളാണ് ​ഗൾഫ് രാഷ്ട്രങ്ങൾ പിന്തുടരുന്നതെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ല. പ്രവാസികളും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറും ഇരകളാകാറുമാണ്ട്. ഇപ്പോൾ പുറത്തുവരുന്നതും അത്തരമൊരു സംഭവമാണ്. മോഷണത്തിനായി പ്രവാസി ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്.

ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികളാണ് ആക്രമണത്തിന് ഇരകളായത്.ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ, 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്ക് ദുബൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളാണ് പാക് പൗരന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്കായി കുറച്ചു നാള്‍ ഇവിടെ ജോലി ചെയ്തിരുന്നു ഇയാള്‍.2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വ്യക്തമായ ആസൂത്രണത്തോടെ ആയിരുന്നു കൊലപാതകം നടത്തിയത്.വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയത്. ഇതും സ്വന്തം മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്.

ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിൽ പറയുന്നു. ദമ്പതികളെ ആക്രമിക്കുന്നതിനിടയില്‍, ശബ്ദം കേട്ടെത്തിയ മൂത്തമകളെയും പ്രതി ആക്രമിച്ചു. എന്നാൽ പെണ്‍കുട്ടി അലാറാം മുഴക്കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി.

എന്നാൽ പൊലീസ് സ്ഥലത്ത് എത്തിയതും പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തി ദമ്പതികൾ താമസിച്ചിരുന്ന വില്ലയുടെ 500 മീറ്റര്‍ അകലെ നിന്ന് കണ്ടെടുത്തു. അതേസമയം മോഷണ ശ്രമം നടത്തിയത് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം കണ്ടെത്താനാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (35 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends