Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദിയിൽ മെയ് മുതൽ തൊഴിൽ കരാറുകളിൽ അടിമുടി മാറ്റം, പുതിയൊരു സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം, രാജ്യത്ത് സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കി...!

24 APRIL 2022 08:49 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കാക്കുകയയാണ് ഭരണകൂടം. ഇതിന് പിന്നാലെ തൊഴിൽ കരാറുകളിലും മറ്റം വരുത്താൻ തന്നെയാണ് സൗദി ലക്ഷ്യമിടുന്നത്. പുതിയൊരു സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇത് പ്രകാരം തൊഴിൽ കരാറുകൾ പൂർണ്ണമായും ഖിവ പോർട്ടൽ സംവിധാനത്തിലേക്ക് മാറ്റുന്നു. രാജ്യത്ത് സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കി തൊഴിൽ കരാറുകളുടെ അടിസ്ഥാനത്തിലേക്ക് തൊഴിൽ വിപണിയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഖിവാ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. നിയമം മെയ് 12 മുതൽ പ്രാബല്യത്തിൽ വരും.വർധിച്ചു വരുന്ന തൊഴിൽ തർക്കങ്ങൾ അവസാനിപ്പിക്കുകയാണ് സൗദി ഭരണകൂടം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഉടമയ്ക്കും തൊഴിലാളിക്കുമിടയിലുള്ള തൊഴിൽ കരാറുകൾ അംഗീകരിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും പുതിയ തൊഴിലിടങ്ങൾ തേടുന്നതിനും ഖിവ വഴി അവസരങ്ങളൊരുക്കിയിട്ടുണ്ട്.

എന്നാൽ നിലവിൽ ഖിവ വഴിയുള്ള കരാറുകൾക്ക് പുറമേ ഗോസിയിലും മദദ് പ്ലാറ്റ്ഫോമുകളിലും അംഗീകരിച്ചിട്ടുള്ള കരാറുകൾക്ക് കൂടി സാധുത നൽകിയിരുന്നു. ഇത് അവസാനിപ്പിച്ച് തൊഴിൽ കരാറുകൾക്കുള്ള ഏക പ്ലാറ്റ് ഫോമായി ഖിവയെ മാറ്റുകയാണ് മന്ത്രാലയമിപ്പോൾ. അടുത്ത മാസം 12 മുതൽ ഖിവ വഴി അംഗീകരിക്കുന്ന തൊഴിൽ കരാറുകൾക്ക് മാത്രമായിരിക്കും സാധുതയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.  

അതേസമയം, സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നതുവഴി കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും.സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച 'തൗത്വീന്‍' സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികളായ യുവതീയുവാക്കളെ സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരങ്ങളില്‍ നിയോഗിക്കുകയെന്ന ലക്ഷ്യത്തോടെ മാനവവിഭവശേഷി മന്ത്രാലയം 2020 ആണ് തൗത്വീന്‍ എന്ന പേരില്‍ സ്വദേശിവത്കരണ പദ്ധതി ആരംഭിച്ചത്.

36 മാസമാണ് പദ്ധതിയുടെ കാലയളവ്. സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം-ലോജിസ്റ്റിക്‌സ്, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്-കെട്ടിട നിര്‍മാണം എന്നീ ആറ് മേഖലയില്‍ 5,000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനാണ് പദ്ധതി.സ്വകാര്യ ടൂറിസം മേഖല- 30,000, നിര്‍മാണ- റിയല്‍ എസ്റ്റേറ്റ് മേഖല- 20,000, വ്യവസായിക മേഖല- 25,000, ഗതാഗത ലോജിസ്റ്റിക് മേഖല- 20,000, ആരോഗ്യ മേഖല- 20,000, വ്യാപാര മേഖല- 15,000 പേര്‍ക്ക് തൊഴില്‍ നല്‍കും. വന്‍കിട, ഇടത്തരം കമ്പനികളും അതിവേഗം വളരുന്ന സ്ഥാപനങ്ങളുമായും നിരവധി കരാര്‍ ഒപ്പിടുന്നതിലൂടെ ആയിരിക്കും ഇത് നടപ്പാക്കുക. കമ്പനികളുമായി ചേര്‍ന്ന് നിരവധി ജോലികളില്‍ സ്വദേശികളെ നിയമിക്കാന്‍ നടപടി ഉണ്ടാകും. പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ മേല്‍നോട്ടം കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends