Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയിലധികം വർദ്ധനവ്, പൊള്ളുന്ന ടിക്കറ്റ് നിരക്കിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല, ഇത്തവണയും പെരുനാളിന് കുടുംബത്തോടൊപ്പം പങ്കുചേരാൻ സാധിക്കാത്തതിന്റെ പ്രയാസത്തിൽ പ്രവാസികൾ...!

25 APRIL 2022 09:45 AM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷത്തിനായി നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. ടിക്കറ്റ് നിരക്ക് അൽപ്പം കൂടുതലാണെങ്കിലും കൊവിഡിന് ശേഷമുള്ള ആദ്യ പെരുനാളായതിനാൽ മിക്കവരും വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കഴിഞ്ഞു. ഈ അവസരം ശരിക്കും മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ.

കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളാണ് ഇതോടെ ആടപടലം പെട്ടിരിക്കുന്നത്. ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്.അതിനാൽ കുറഞ്ഞ ശമ്പളക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണ്. ഇത്തവണയും പെരുനാളിന് കുടുംബത്തോടൊപ്പം പങ്കുചേരാൻ സാധിക്കാത്തതിന്റെ പ്രയാസത്തിലാണ് ഇവർ.

മേയ് 2ന് പെരുനാളാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഇതിന് ഒരാഴ്ച മുമ്പ് മുതൽ ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടിയിരിക്കുകയാണ് വിമാനകമ്പനികൾ. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടുവർഷമായി പലർക്കും പെരുനാളിന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. പ്രവാസി കുടുംബങ്ങളടക്കം ടിക്കറ്റ് ബുക്ക് ചെയ്തത് വിമാന കമ്പനികൾ കൊള്ളയ്ക്കുള്ള അവസരമാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പെരുന്നാള്‍ അവധിയില്‍ ഒരാഴ്ചത്തേക്ക് നാട്ടിലേക്ക് പോയി വരാന്‍ നാലംഗ കുടുംബത്തിന് കുറഞ്ഞത് 9500 ദിര്‍ഹം (2 ലക്ഷത്തോളം രൂപ) നല്‍കേണ്ടി വരും. ഇതോടെ പല പ്രവാസി കടുംബങ്ങളും യാത്ര തന്നെ വേണ്ടെന്ന് വച്ചിട്ടുണ്ട്.ഇത്രയധികം തുക കൊടുത്താല്‍ പോലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കില്ല. മറ്റൊരു രാജ്യം വഴി കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കും. നേരിട്ട് വിമാനത്തില്‍ സിറ്റ് ലഭിക്കുകയാണെങ്കില്‍ അഞ്ചിരട്ടി തുക കൊടുക്കേണ്ടി വരും.

പെരുനാളായതിനാൽ പല റൂട്ടുകളിലും നേരിട്ടുള്ള ടിക്കറ്റ് ലഭ്യമല്ലാതായതോടെ, കണക്ടിംഗ് വിമാനങ്ങളും നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. യാത്രാസമയം കൂടുമെന്നതിനാൽ കണക്ടിംഗ് വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് അൽപ്പം കുറയാറുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിൽ നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്.

ടിക്കറ്റ് നിരക്ക് പൊതുവെ കുറവുള്ളത് എയർഇന്ത്യ എക്സ്പ്രസിലാണ്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 5,000 മുതൽ 10,000 രൂപ വരെ കുറവുണ്ട്. എന്നാൽ അപ്പോഴുള്ള വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പെരുനാളിന് ശേഷം മാത്രമേ അറുതി വരുകയുള്ളൂ. ഇതിന് ശേഷമാകും ഇനി ടിക്കറ്റ് നിരക്ക് കുറയുകയെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends