Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് ശമ്പളം ഇനി കിറുകൃത്യം...! ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പുതിയ ശിക്ഷാനടപടികളുമായി കട്ടയ്ക്കിറങ്ങി യു.എ.ഇ, വേതന സംരക്ഷണ സംവിധാനത്തില്‍ ഭേദഗതി വരുത്തി തൊഴില്‍ മന്ത്രാലയം...!

28 JULY 2022 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ശമ്പളം കൃത്യസമയത്ത് കിട്ടുന്നില്ല എന്നാണ് ഭൂരിഭാ​ഗം പ്രവാസികളുടേയും പരാതി. പല കാരണങ്ങളും പറഞ്ഞ് സ്ഥാപനങ്ങള്‍ ശമ്പളം വൈകിപ്പിക്കുന്നത് മൂലം നാട്ടിൽ പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥയും പരിതാപകരമാകും.മിക്കവരും ശമ്പളം കിട്ടാത്തതിനാൽ വൻ സാമ്പത്തിക പ്രതിസന്ധിൽ വരെ എത്തിനിൽക്കുന്ന അവസ്ഥയാണ്. ഇതിനെല്ലാം ഉടൻ പരിഹാരമാകും.

യു.എ.ഇ അത്തരത്തിലൊരു നടപടികളിലേക്ക് കടന്നിരിക്കുകയാണ്. യു.എ.ഇയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു. സമയത്തിന് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പുതിയ ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ വേതന സംരക്ഷണ സംവിധാനത്തില്‍ ഭേദഗതി വരുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴില്‍ മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാറിന്‍റെ നിര്‍ദേശപ്രകാരമാണ് പുതിയ മാറ്റങ്ങള്‍.ശമ്പളം വൈകിപ്പിച്ച കാലയളവ്, ജീവനക്കാരുടെ എണ്ണം, ശമ്പളം നിഷേധിക്കപ്പെട്ടവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ ശിക്ഷ നടപടികള്‍ ഉള്‍പ്പെടുത്തിയാണ് യു.എ.ഇയിലെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ ഭേദഗതികള്‍ നടപ്പാക്കുന്നത്.

ജീവനക്കാര്‍ക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ശമ്പളം ജീവനക്കാർക്ക് കൃത്യസമയത്ത് കിട്ടുന്നിണ്ടോ എന്ന് പരിശോധിക്കും. ഇലക്‌ട്രോണിക് സംവിധാനം വഴി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വേതനം എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തീരുമാനം. ഇതിന് പുറമെ, സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താനുമാണ് തീരുമാനം.

പരിശോധനയിൽ ഇത്തരത്തിൽ ശമ്പളം വൈകുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കും.എന്നിട്ടും വീഴ്ച പരിഹരിക്കുന്നില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കാമുമാണ് നിർദ്ദേശം. എന്നാൽ അമ്പത് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളാണ് ശമ്പളനിഷേധം തുടരുന്നതെങ്കില്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒപ്പം ഫെഡറല്‍, ലോക്കല്‍ അതോറിറ്റികളോട് കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കും. ആറുമാസം വീഴ്ച തുടര്‍ന്നാല്‍ സ്ഥാപനത്തിന് മേൽ വന്‍ തുക പിഴചുമത്തുകയും ചെയ്യും.

മുഴുവന്‍ ജീവനക്കാര്‍ക്കും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വഴിയാണ് ശമ്പളം നല്‍കേണ്ടത്. കപ്പല്‍ ജീവനക്കാര്‍, വിദേശത്തെ ഓഫിസുകളില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നവര്‍, യു.എ.ഇ സ്വദേശികളുടെ കീഴിലെ ടാക്സി, മത്സ്യബന്ധന ബോട്ട് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ചുരുക്കം വിഭാഗം ജീവനക്കാര്‍ക്ക് മാത്രമേ ഈ സംവിധാനം വഴിയില്ലാതെ ശമ്പളം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം അനുമതിയുള്ളൂവെന്നും വ്യക്തമാക്കി.എന്തായാലും തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നടപടികൾ പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ്. പുതിയ നടപടികളിലേക്ക് കടക്കുന്നതോടെ ഇനി തങ്ങൾക്ക് കൃത്യമായി സമയത്ത് ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (6 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (7 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (36 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (42 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (54 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends