ജോലിക്കിടെ കുഴഞ്ഞു വീണു, ബഹ്റെെനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു
ബഹ്റെെനിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വടകര കുനിങ്ങാട് അടുപ്പും തറമൽ റിജു ആണ് മരിച്ചത്. 46 വയസായിരുന്നു. 46 വയസായിരുന്നു. ഇന്നലെ രാത്രി റിഫയിൽ ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ ബി ഡി എഫ് ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഷീന, മൂന്ന് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടക്കുകയാണ്.
മസ്തിഷ്കാഘാതത്തെ തുടർന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു. പെരിങ്ങോം അന്നൂർ കാർമേൽ വീട്ടിൽ മൂപ്പന്റവിടെ അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. 60 വയസായിരുന്നു. ഭാര്യ: റഹ്മത്ത്.മക്കൾ: ഫസ് ല, സാഹിറ, ഫാത്തിമ. ട്രാഫ്കോ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കമ്മ്യൂണിറ്റ് ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ ആണ് നടപടികൾ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha