വിവിധ തരത്തിലുള്ള ലഗേജുകൾ കൊണ്ടുപോകുന്നതിൽ വിലക്ക്, ഇതറിയാതെ എയർപ്പോർട്ടിലെത്തി പ്രവാസികൾ പണിമേടിക്കല്ലേ, ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...!!!

യാത്രക്കായി എയർപ്പോർട്ടിലെത്തുന്നതിന് മുമ്പ് ലഗേജുകൾ ഇനി പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരാണ് ലഗേജുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. വിവിധ തരത്തിലുള്ള ലഗേജുകൾ കൊണ്ടുപോകുന്നതിൽ വിലക്കേർപ്പെത്തിയിട്ടുണ്ട്. സുഗമമായ യാത്രയ്ക്ക് വേണ്ടി ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ഇനി പ്രത്യേകം ശ്രദ്ധിക്കുക. വിമാനത്താവള അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം അനുസരിച്ച് മാത്രമേ ലഗേജുകൾ കൊണ്ടുപോകാൻ സാധിക്കുകയുള്ളു.
കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി ഉപയോഗിച്ച് കെട്ടിയ ബാഗേജുകൾ, പാക്കിങ് വൃത്തിക്ക് ചെയ്യാത്ത ബാഗുകൾ, വൃത്താകൃതിയിലുള്ള ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കുടിയ വള്ളികൾ കൂടുതലുള്ള ബാഗുകൾ എന്നിവ കൊണ്ടു പോകാൻ സാധിക്കില്ല.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതെല്ലാം കൊണ്ട് യാത്രക്കായി വന്നാൽ വിമാനത്താവളത്തിൽ നിന്നും പോകാൻ സാധിക്കില്ല. വിമാനത്താവള അധികൃതർ നിർദേശിക്കുന്ന രീതിയിൽ ബാഗേജുമായി എത്താൻ യാത്രക്കാർ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha