ഓവർസീസ് എൻ സി പി കുവൈറ്റ്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി- എസ് പി) യുടെ വർക്കിംഗ് പ്രസിഡണ്ട് ശ്രീമതി സുപ്രിയ സുലെ എം പി യുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്" സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി സെക്രട്ടറി രതീഷ് വർക്കല സ്വാഗതം പറഞ്ഞു.
ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡൻറ് ശ്രീമതി സൂസൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ സി പി - എസ് പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു . മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ് ,പിൻ്റോ ( കർണ്ണാടക) രാജേഷ് കൃഷ്ണൻ, പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജിനു ജെയ്ക്കബ്ബ് നന്ദി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























