2025 ' മികവിന്റ നിറവിൽ മലയാളികൾക്കഭിമാനമായി 'സ്നേഹതീരം ഓണാഘോഷം...

ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ വിലമതിക്കാനാവാത്ത സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, ഒരുപറ്റം മലയാളികളാൽ രൂപംകൊണ്ട ഫിലഡൽഫിയായിലെ ശക്തമായ മലയാളി സൗഹൃദ കൂട്ടായ്മയായ " സ്നേഹതീരം " എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന "ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി" യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ 6 ന് ശനിയാഴ്ച രാവിലെ 10 മണിമുതൽ 3 മണിവരെ, ബൈബറി റോഡിലുള്ള സെന്റ് മേരിസ് ക്നാനായ ചർച്ച് ഹാളിൽവച്ച് (ഗുഡ് സമരിറ്റൻ നഗർ) മികവുറ്റരീതിയിൽ വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു.
2024 ലെ ഓണത്തിന് ഒന്നിച്ചുകൂടിയ ഒരുപറ്റം മലയാളി സൗഹൃദങ്ങളുടെയുള്ളിൽ അന്ന് ഉദിച്ചുയർന്ന ആശയമാണ് "സ്നേഹതീരം" എന്ന ഈ കൂട്ടായ്മ. 2025 നവംബർ 01 കേരളപിറവി ദിനം ഔപചാരികമായി രൂപംകൊണ്ട ഈ സ്നേഹതീരത്തിന്റെ ആദ്യത്തെ ഓണം എന്ന പ്രാധാന്യത്തോടുകൂടി ആഘോഷിച്ച ഈ ഓണം, സ്നേഹതീരം വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വനിതാ പ്രാതിനിധ്യമുള്ള സ്റ്റേജും, പ്രോഗ്രാമുകളുമാണ് ഈ ഓണപ്രോഗ്രാമിൽ കൂടുതലായി ഉൾപ്പെടുത്തിയിരുന്നത്.
രാവിലെ കൃത്യം10 മണിക്ക് രജിട്രേഷൻ ആരംഭിച്ചു. തുടർന്ന് സ്നേഹതീരം വനിതകൾ ഒരുക്കിയ അതിമനോഹരമായ അത്തപ്പൂക്കളം കൊണ്ട് അലംകൃതമായ ഹാളിലേക്ക്, ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും, കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ, താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും, കേരള വേഷത്തിൽ ഒരുങ്ങി എത്തിയ പരുഷന്മാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ഓണാഘോഷ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു... തുടന്ന്, പൊതു സമ്മേളനം. പൂർണ്ണമായി സ്നേഹതീരത്തിലുള്ള അഗങ്ങളായ വനിതകൾ അണിനിരന്ന മനോഹര വേദിയായി മാറി. ഓണ സന്ദേശം, തിരുവാതിര കളി, ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, കലാരൂപങ്ങൾ എന്നിവ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു.
എല്ലാ ഓണ വിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, മല്ലുകഫെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണം സദ്യ, ആഘോഷത്തിന്റെ തിളക്കം കൂട്ടി . കസേരകളി, മ്യൂസിക് ചെയർ, ബോട്ടിലിൽ പേനയും നൂലും, സൂചിയും നുലും കോർക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ.. എന്നീ മത്സരങ്ങളും, ആഘോഷങ്ങക്ക് ഉത്സവച്ചാർത്തേകി. ഉമ്മൻ മത്തായിയുടെ ഓണം മെസ്സേജ്. റിനി ജോസഫ് ആലപിച്ച ഗാനം എന്നിവ ഏവരും നന്നായി ആസ്വദിച്ചു. മാവേലിയായി വർഗീസ് ജോൺ തിളങ്ങി നിന്നു. അതിനുള്ള മേക്കപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ ജോസഫ് തടവിനാലിന് പ്രത്യേകം നന്ദി പറഞ്ഞു. ഓണം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും, മറ്റു പ്രോത്സാഹന സമ്മാനങ്ങളും ജനുവരി 3ന് നടക്കുന്ന വാര്ഷികാഘോഷത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ 6 ന് നടന്ന ഓണാഘോഷ പരിപാടികൾ കൂടുതൽ കളർഫുൾ ആക്കിയത് കലാപരിപാടികളിലെ പ്രധാന ഐറ്റമായ തിരുവാതിരകളിയായിരുന്നു. സ്നേഹതീരം കൾച്ചറൽ കോർഡിനേറ്റർ കുമാരി കെസിയ സക്കറിയയുടെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര ഇതിനോടകം തന്നെ പ്രശ്‌സ്തിയാർജിച്ചു
കൊച്ചുകോശി ഉമ്മൻ, സാജൻ തോമസ്, സക്കറിയ തോമസ്, ജോസ് സക്കറിയ, അനിൽ ബാബു, ഷിബു മാത്യു, ബെന്നി മാത്യു, ദിനേഷ് ബേബി, വർഗീസ് ജോൺ, ജെയിംസ് പീറ്റർ, കുര്യൻ കൊച്ചുപിലാപറമ്പിൽ, തങ്കച്ചൻ സാമൂവേൽ എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു
കെസിയ സക്കറിയ, ബിജു എബ്രഹാം, സുജ കോശി, ആനി സക്കറിയ, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജൻ, സുനു വർഗീസ്, ലൈസാമ്മ ബെന്നി, ഡെയ്സി കുര്യൻ, ലീലാമ്മ വർഗീസ് എന്നിവരാണ് കൾച്ചറൽ പ്രാഗ്രാമിന് നേതൃത്വം നൽകിയത്.
താലപ്പൊലിയുടെ ക്രമീകരണങ്ങൾക്ക് ലീലാമ്മ വർഗീസ്, സുജ കോശി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ, ദിവ്യ സാജൻ, ജയ ഷിബു വർഗീസ്, ലാലി ജെയിംസ്, എന്നിവരും, ചെണ്ടമേളത്തിന്: അലൻ ഷിബു വര്ഗീസ്, സേവിയർ ആന്റണി, ജോനാ തോമസ് എന്നിവരും, തിരുവാതിരകളിക്ക് : കെസിയ സക്കറിയ, സുജ കോശി, ഫെയ്ത്ത് യൽദോ, ഹന്നാ യൽദോ, റോളി യൽദോ, അബിഗെയ്ൽ യൽദോ, ദിവ്യ സാജൻ, എൽന തോമസ് എന്നിവരും നേതൃത്വം നൽകി.
സ്നേഹതീരം ഓണപ്പരിപാടിയുടെ ഈ വൻ വിജയം, വന്നു ചേർന്ന ഏവരുടെയും വിജയമാണ്. അല്പമായോ അധികമായോ ഇതിനുവേണ്ടി പ്രവർത്തിച്ചവർക്കും, സഹായിച്ചവർക്കും സംഘാടകർ നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha