ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ ഒക്ടോബർ 31, നവംബർ 1, 2, (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ...

മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 123–ാം ഓർമപ്പെരുന്നാൾ, 2025 ഒക്ടോബർ 31, നവംബർ 1, 2, (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്, ഒക്ടോബർ 26 ന് ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, റവ. ഫാ. കെ.പി. വർഗീസ് എന്നിവർ ചേർന്ന് പെരുന്നാൾ കൊടിയേറ്റ് നടത്തി.
ഒക്ടോബർ മുപ്പത്തി ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 6:45 ന് സന്ധ്യാ നമസ്ക്കാരവും, 7:00 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൾ അഭയം തേടിയുള്ള മധ്യസ്ഥ പ്രാർത്ഥനയും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
നവംബർ ഒന്നിന്, ശനിയാഴ്ച വൈകിട്ട് 3 മണിക്ക്, പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച ബഹുമാനപ്പെട്ട കെ പി വർഗീസ് അച്ചന്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലി ആഘോഷം നടക്കും. തുടർന്ന് 5 മണിക്ക് ഡിന്നർ. 6 00 മുതൽ സന്ധ്യാ നമസ്കാരവും, സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ രണ്ടിന് ഞായറാഴ്ച രാവിലെ 8 : 30 ന് പ്രഭാത നമസ്കാരം, അതിനെത്തുടർന്ന് 9 :30 ന് ഓർത്തഡോക്സ് സഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, ഉണ്ടായിരിക്കും. അതിനെത്തുടർന്ന്, 11:30 ന് മുത്തുക്കുടകളും, കുരിശുകളും, കാതോലിക്കേറ്റ് പതാകയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസ പള്ളിയുടെ കുരിശടിയിലേക്ക് പുറപ്പെടും. റാസ, തിരികെ പള്ളിയിലെത്തിയ ശേഷം പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മദ്ധ്യസ്ഥപ്രാത്ഥനയും, ആശീർവാദവും നടക്കും. . 12:30 ന് വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് സമാപനം കുറിക്കും.
വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, സെക്രട്ടറി ജോർജ്ജ് എം. മാത്യു, ട്രഷറാർ അലക്സ് തങ്കച്ചൻ, അസ്സോസിയേറ്റ് മിനിസ്റ്റർ സീന മാത്യു എന്നിവർക്കൊപ്പം, ഈ വർഷത്തെ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി, ഡോ. ജോ വി ജോൺ, ബിനുമോൻ യോഹന്നാൻ എന്നിവർ പെരുന്നാൾ കോർഡിനേറ്റേഴ്സായുമുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
https://www.facebook.com/Malayalivartha


























 
 