നഗ്നചിത്രങ്ങളെടുത്ത് ഞങ്ങളെ അവര്‍ ഭീഷണിപ്പെടുത്തി, അവര്‍ ഞങ്ങളെ കൊന്ന് കളയുമെന്ന് പറഞ്ഞു, ജയിലിലെ അവസ്ഥയാണ് ഞങ്ങള്‍ക്ക്... പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് എത്തിക്കുകയാണ് ആ അമ്മയുടെയും മകളുടെയും ജോലി, ഒടുവില്‍ ദുബായ് പോലീസിന്റെ പിടിയിലായപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച അമ്മയും മകളും പിടിയില്‍. 31 വയസുകാരിയായ ഒരു ഇറാഖി വീട്ടമ്മയും അവരുടെ 64 വയസ്സുള്ള അമ്മയുമാണ് 15 നും 17 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകായും ചെയ്ത കേസില്‍ പിടിയിലായത്.
വ്യാജ പാസ് പോര്‍ട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ അമ്മയും മകളും ദുബായില്‍ പെണ്‍വാണിഭത്തിനായി എത്തിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ഭീഷണി ഭയന്നാണ് ഇവരോടൊപ്പം 2013ല്‍ ദുബായില്‍ എത്തിയതെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പറയുന്നു. എന്റെ സഹോദരിയെയും ഇവര്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചിരുന്നു.
തന്നെ കൊണ്ട് നിര്‍ബന്ധിച്ച് കുട്ടി വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും അതിന്റെ ഫോട്ടോ എടുത്ത് ആവശ്യക്കാര്‍ക്ക് വാട്‌സ് ആപ്പിലൂടെ അയച്ച് കൊടുക്കുമായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.12 വയസ്സുള്ള സഹോദരിയെ ഇറാഖില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാലാണ് ഇവരോടൊപ്പം യാത്ര ചെയ്യേണ്ടി വന്നതെന്ന് രണ്ടാമത്തെ പെണ്‍കുട്ടി പറയുന്നു.
വിസ ലഭിക്കാന്‍ വേണ്ടി എന്ന് പറഞ്ഞു ചില പേപ്പറുകളില്‍ ഇവര്‍ എന്നെ കൊണ്ട് ഒപ്പിടീപ്പിച്ചു. എന്നാല്‍ ഒരു സിറിയന്‍ പൗരനമായുള്ള വിവാഹ കരാര്‍ ആണിതെന്നു പിന്നീടാണ് എനിക്ക് മനസിലായത്. 31 വയസുകാരിയായ വീട്ടമ്മയുടെ സുഹൃത്തായ സിറിയന്‍ പൗരനാണ് അബുദാബിയിലെ വിവിധ ഇടങ്ങളില്‍ ഞങ്ങളെ എത്തിച്ച് കൊടുത്തിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഈ സംഘത്തില്‍ നിന്നും രക്ഷപെട്ടു ഷാര്‍ജയില്‍ അലഞ്ഞു തിരിഞ്ഞ ഒരു പെണ്‍കുട്ടിയെ പലസ്തീനിയന്‍ സ്ത്രീയെ പോലീസില്‍ ഏല്‍പ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ദുബയ് പൊലീസിലെ ഹ്യൂമന്‍ ട്രാഫിക്കിംഗ് വിഭാഗത്തിന് സമാന രീതിയില്‍ ഉള്ള പരാതി മെയ് 19 ന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടന്ന അന്വേഷങ്ങളുടെ ഭാഗമായി അല്‍ഖ്വവേജ് എന്ന സ്ഥലത്ത് ഇരകളെ താമസിപ്പിച്ചിരുന്ന ഒരു വില്ലയില്‍ പോലീസ് റെയ്ഡ് നടത്തുകയും വിവിധ കറന്‍സികളിലുള്ള 10,10,000 ദിര്‍ഹം കണ്ടെത്തുകയും ചെയ്തു.
കൂടാതെ കേസിന്റെ വിചാരണ നവംബര്‍ 28 വരെ നീട്ടുകയും. പെണ്‍കുട്ടികളുടെ ചുമതല ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമണ് ആന്‍ഡ് ചില്‍ഡ്രന്‍ ഏറ്റെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha