അജ്മാന്‍ ഭരണാധികാരിയ്ക്ക് കൈയ്യടി...അജ്മാന്‍ ഭരണാധികാരി രണ്ട് സിറിയന്‍ കുട്ടികളെ ദത്തെടുത്തു, നുഐമി ഈ പുണ്യപ്രവൃത്തിചെയ്യാന്‍ കാരണം ഇങ്ങനെ...

അജ്മാന്‍ ഭരണാധികാരി രണ്ട് സിറിയന്‍ കുട്ടികളെ ദത്തെടുത്തു. സുപ്രീം കൗണ്‍സില്‍ അംഗമായ ഹിസ് ഹൈനസ് ശെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് മാതാപിതാക്കള്‍ മരണപ്പെട്ട രണ്ട് കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തത്. ഇവര്‍ ഇനി മുതല്‍ ഭരണാധികാരിയുടെ മക്കള്‍ക്കൊപ്പം കൊട്ടാരത്തില്‍ വളരും.
സിറിയയിലെ ആഭ്യന്തര യുദ്ധത്തിലാണ് റീമിന്റേയും സഹോദരന്‍ അബ്ദുല്‍ കരീമിന്റേയും മാതാപിതാക്കള്‍ കൊല്ലപ്പെടുന്നത്. ഇരുവരുടേയും കണ്മുന്‍പിലാണ് മാതാപിതാക്കള്‍ പിടഞ്ഞുവീണത്.
അന്ന് മുതല്‍ ജോര്‍ദ്ദാനിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇരുവരും. റീമിന്റേയും കരീമിന്റേയും കരളലിയിക്കുന്ന കഥ കേട്ട് അല്‍ നുഐമി കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊട്ടാരത്തില്‍ താമസിക്കാന്‍ ഇഷ്ടമുണ്ടോയെന്ന് റീമിനോട് അല്‍ നുഐമി ചോദിക്കുന്നതിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha

























