അബുദാബിയിലുള്ളവര്‍ ഈ നിയമം തീര്‍ച്ചയായും പാലിക്കണം, ഇല്ലെങ്കില്‍ പണികിട്ടും

അബൂദാബിയിലെ റോഡുകളില്‍ ഗതാഗത തടസമുണ്ടാക്കിയാല്‍ 500 ദിര്‍ഹം പിഴ. വാഹനാപകടങ്ങളോ മറ്റോ ഉണ്ടായാല്‍ വാഹനം റോഡരികിലേയ്ക്ക് മാറ്റി ഗതാഗത തടസം ഒഴിവാക്കണം. അല്ലാത്ത പക്ഷം പിഴ ചുമത്തും.
2017ലെ മന്ത്രിസഭ തീരുമാനപ്രകാരമാണ് ഇത്.ടയര്‍ പൊട്ടുകയോ വാഹനം നിന്നുപോവുകയോ ചെയ്താല്‍ വാഹന തടസമുണ്ടാക്കാതെ വിഷയം പരിഹരിക്കണമെന്ന് അബൂദാബി ഗതാഗത വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു.
മറ്റ് വാഹനങ്ങളുടെ നീക്കം തടസപ്പെടുത്താതെ വാഹനം റോഡരികിലേയ്ക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha