ഒടുവിൽ ശാസ്ത്രലോകം അതു കണ്ടെത്തി; ഭൂമിയിൽ ജീവനുണ്ടായത് ഇങ്ങനെയാണ്..ഭൂമിയിൽ ആദ്യം ജീവന്റെ മുകുളങ്ങൾ വിരിഞ്ഞത് തടാകങ്ങളിൽ ആയിരുന്നു.. വെറും തടാകങ്ങളല്ല ....കാര്‍ബണേറ്റ് നിറഞ്ഞ തടാകങ്ങളിൽ ..ഇത്തരം തടാകങ്ങളില്‍ ജീവന്‍റെ അടിസ്ഥാനമായ ആറ് മൂലകങ്ങളില്‍ പ്രധാനപ്പെട്ട ഫോസ്ഫറസ് അടങ്ങിയിരുന്നു എന്നാണ് പഠനം പറയുന്നത്

ഒടുവിൽ ശാസ്ത്രലോകം അതു കണ്ടെത്തി; ഭൂമിയിൽ ജീവനുണ്ടായത് ഇങ്ങനെയാണ്..ഭൂമിയിൽ ആദ്യം ജീവന്റെ മുകുളങ്ങൾ വിരിഞ്ഞത് തടാകങ്ങളിൽ ആയിരുന്നു.. വെറും തടാകങ്ങളല്ല ....കാര്‍ബണേറ്റ് നിറഞ്ഞ തടാകങ്ങളിൽ ..ഇത്തരം തടാകങ്ങളില്‍ ജീവന്‍റെ അടിസ്ഥാനമായ ആറ് മൂലകങ്ങളില്‍ പ്രധാനപ്പെട്ട ഫോസ്ഫറസ് അടങ്ങിയിരുന്നു എന്നാണ് പഠനം പറയുന്നത്
ഡിഎന്‍എ, ആര്‍എന്‍എ നിര്‍മ്മിതികളില്‍ ഫോസ്ഫറസിന്റെ പങ്ക് ചെറുതല്ല . കോശങ്ങളുടെ എനര്‍ജി കറന്‍സി എന്ന് അറിയപ്പെടുന്ന ഫോസ്ഫറസ് ലിപ്പിഡ്സിനെയും സെല്ലുകളെയും ചുറ്റില്‍ നിന്നും സംരക്ഷിക്കാന്‍ ശേഷിയുള്ള മൂലകമാണ്.
ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ ജീവ ജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട ആ പൊതു പൂർവ്വികന്റെ പേരാണ് ലുക്കാ. ശാസ്ത്രജ്ഞർ ജീവന്റെ ആദ്യ കണികയെന്നു കരുതപ്പെടുന്ന ആ ഏകകോശത്തിനെ അങ്ങിനെയാണ് വിളിക്കുന്നത്. ശാസ്ത്രം പറയുന്നതുപോലെ,അത് ഒരു ഏകകോശ, ‘bacteria like ‘ ജീവാണുവാണ്...
എന്നാൽ ഇത് എവിടെയാണ് ആദ്യം ഉണ്ടായതെന്ന ചോദ്യം ശാസ്ത്രസമൂഹം കഴിഞ്ഞ 50 കൊല്ലത്തോളം ആയി അന്വേഷിക്കുകയാണ് ..അന്ന് മുതൽ അന്വേഷിച്ച ഫോസ്ഫേറ്റ് പ്രോബ്ലം പരിഹരിച്ച് ജീവന്‍റെ ഉത്ഭവം സംബന്ധിച്ച നിര്‍ണ്ണായക വിവരം ഇതാണ് . ജീവന്‍റെ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ വലിയതോതില്‍ ഫോസ്ഫറസ് ആവശ്യമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ് സാധാരണമായ ഒരു പാശ്ചത്തലത്തില്‍. അപ്പോള്‍ എങ്ങനെ ഇത് സംഭവിച്ചു എന്നതാണ് ശാസ്ത്രലോകം അന്വേഷിച്ചത്. എന്നാല്‍ ഫോസ്ഫറസ് നിറഞ്ഞ തടാകങ്ങളിലാണ് ഇത് സംഭവിച്ചത് എന്നാണ് ഇതിന് പരിഹാരമായി ജേര്‍ണല്‍ പ്രോസിഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
സാധാരണ തടാകങ്ങളിൽ ജീവന്റെ ഉൽപ്പത്തിക്ക് കാരണമായ അനുകൂല ഘടകങ്ങൾ ഇല്ല. അത് കൊണ്ട് ഈ പഠനം കേന്ദ്രീകരിക്കുന്നത് കര്‍ബോണിക്ക് അസിഡ് സാള്‍ട്ട് നിറഞ്ഞ തടാകങ്ങളെയാണ് ..വളരെ വരണ്ട കാലവസ്ഥയിലാണ് ഇവ ഉടലെടുക്കുന്നത്. വലിയതോതിലുള്ള ബാഷ്പീകരണ നിരക്ക് മൂലം ഈ തടാകങ്ങള്‍ കൂടുതല്‍ ലവണാ ആല്‍കലൈനായി മാറുന്നു. അല്ലെങ്കില്‍ കൂടിയ പിഎച്ച് മൂല്യം കാണിക്കുന്നു. ഇത്തരം തടാകങ്ങളെ സോഡ തടാകം, അല്ലെങ്കില്‍ ആല്‍ക്കലൈന്‍ തടാകം എന്ന് വിളിക്കുന്നു. ഏഴ് ഭൂഖണ്ഡങ്ങളിലും ഇത്തരം സോഡ തടാകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്ന സോഡ തടാകങ്ങളിലെ ഫോസ്ഫറസിന്‍റെ അളവ് അളക്കുകയാണ് പഠനത്തിന്‍റെ ഭാഗമായി ആദ്യം ചെയ്തത്. ഇതില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മോണോ തടാകം, കെനിയയിലെ മഗാഡി തടാകം, ഇന്ത്യയിലെ ലോണാര്‍ തടാകം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ സാധാരണ കടല്‍, നദീ ജലത്തെക്കാള്‍ ഫോസ്ഫറസിന്‍റെ അംശം 50000 മടങ്ങ് അധികമാണെന്ന് കണ്ടെത്തി.
ഇത്തരം ജലത്തിലും ചില ജീവപ്രക്രിയകള്‍ നടക്കുന്നതായി പഠനം കണ്ടെത്തി. ലാബില്‍ ഈ തടാകങ്ങളിലെ ജലം ശേഖരിച്ച് നടത്തിയ പഠനങ്ങളും വിജയകരമായിരുന്നു. ഇവയെല്ലാം വലിയതോതില്‍ ഫോസ്ഫറസ് ആവശ്യമായ പ്രക്രിയകളാണ്. എന്നാല്‍ ഭൂമിയുടെ മാറിയ കാലവസ്ഥയില്‍ സോഡ തടാകങ്ങള്‍ ഇന്ന് ഏറെ ജൈവ സമൃദ്ധമാണ്. പഠനം നടത്തിയ കെനിയയിലെ മഗാഡി തടാകം അരയന്നങ്ങളുടെ പേരില്‍ പ്രശസ്തമാണ്.
ജീവനില്ലാത്ത ഒരു അവസ്ഥയില്‍ എങ്ങനെ ജൈവിക പ്രക്രിയയ്ക്ക് ആവശ്യമായ ഫോസ്ഫറസ് ലഭിച്ചു എന്നതിനും, ആദ്യമായി എങ്ങനെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നതിനും ഉദാഹരണമാണ് സോഡ തടാകങ്ങള്‍ എന്നാണ് പഠനം നല്‍കുന്ന സൂചന
https://www.facebook.com/Malayalivartha