വിശ്വാസവഞ്ചന നടത്തുന്നുവെന്ന് സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം പശ തേച്ച് ഒട്ടിച്ചു

മണ്ണിനും പെണ്ണിനും വേണ്ടിയുണ്ടാകുന്നതാണ് ലോകത്തുളള സകല പ്രശ്‌നങ്ങളുമെന്ന് ഒരു നാടന്‍ ചൊല്ലുണ്ട്. നമുക്ക്ചുറ്റും നടക്കുന്ന കാര്യങ്ങളെകുറിച്ചൊക്കെ ഒന്നു ചിന്തിച്ചു നോക്കിയാല്‍ അത് ഏറെക്കുറെ സത്യമാണെന്ന് സമ്മതിച്ചു പോവും.
അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരുസംഭവം ഒരേസമയം കൗതുകവും സംഭ്രമവും ഉളവാക്കുന്നതാണ്. തന്റെ ഭാര്യ അവളുടെ അങ്കിളുമായിചേര്‍ന്ന് തന്നെ വഞ്ചിക്കുന്നുണ്ടോ എന്നൊരു സംശയം തോന്നി ഒരു ഭര്‍ത്താവിന്. 45 കാരനായ അയാള്‍ 40 കാരിയായ തന്റെ ഭാര്യയെ ഒരു ദിവസം അങ്കിളിന്റെ വീട്ടില്‍ കാറില്‍ കൊണ്ടുവിട്ടിട്ട് പോന്നിരുന്നു. അന്ന് അവര്‍ക്കിടയില്‍ എന്തെങ്കിലും സംഭവിച്ചുകാണുമോ എന്നായി പിന്നീടുള്ള ദിവസങ്ങള്‍ മുഴുവന്‍ അയാളുടെചിന്ത.
തന്നെ വഞ്ചിക്കുന്ന ഭാര്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനായി പല പല ആശയങ്ങളും അയാള്‍ ചിന്തിച്ചു നോക്കി. ഒടുവില്‍ അസൂയയും കലിയും മൂത്ത അയാള്‍ ഒരു കത്തിയുമായി ഭാര്യയ്ക്കരികിലെത്തി. അയാള്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കഴുത്ത് കണ്ടിച്ച്കളയുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. ഭയന്നുവിറച്ച അവര്‍, തന്നെ കൊല്ലരുതെന്നും പറയുന്നതെന്തും ചെയ്യാമെന്നും സമ്മതിച്ചു.
മുറിയടച്ചു പൂട്ടിയിട്ട് വിവസ്ത്രയാകാന്‍ അയാള്‍ അവരോട് ആവശ്യപ്പെട്ടു. പേടിച്ചുവിറച്ചുകൊണ്ട് അവര്‍ ഭര്‍ത്താവു പറഞ്ഞതു പോലെചെയ്തു. പിന്നീട് അവരോട് കിടക്കാനാവശ്യപ്പെടുകയും തുടര്‍ന്ന് അവരുടെ ജനനേന്ദ്രിയം പശ തേച്ച്ഒട്ടിയ്ക്കുകയുമാണുണ്ടായത്. അയാള്‍ പോയികഴിഞ്ഞ് പശ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവിടമാകെ പൊട്ടിയടര്‍ന്ന് വ്രണമായിതീര്‍ന്നു. ഇത് ഒരിക്കലും ഉണങ്ങാനിടയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആ മുറിവിലൂടെ സദാ സ്രവം ഒഴുകുകയും ചെയ്യുന്നതിനാല്‍ അസഹ്യമായ വേദനയുമുണ്ടത്രേ. അവര്‍ക്കിനി ലൈംഗികജീവിതം അസാദ്ധ്യമാണെന്നാണ് കരുതപ്പെടുന്നത്.
ഭര്‍ത്താവിനെ പോലീസിലേല്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, പുറത്തിറങ്ങിയാല്‍ അയാള്‍ വന്ന് തന്നെ കൊല്ലുമെന്ന് തീര്‍ച്ചയായതിനാല്‍ അവര്‍ നിയമസഹായം തേടുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha