ഭൂമിയെ ലക്ഷ്യമാക്കി ചൈനീസ് റോക്കറ്റ്; നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് എവിടെ പതിക്കുമെന്നറിയാതെ ശാസ്ത്ര ലോകം; അപകടത്തിന് കാരണം ചൈനയുടെ മനഃപൂര്‍വമുള്ള ശ്രദ്ധകുറവെന്ന് ശാസ്ത്രലോകം

നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയോട് അടക്കുന്ന ചൈനീസ് റോക്കറ്റ് ശാസ്ത്ര ലോകത്തിന്റെ ഉറക്കം കിടത്തുകയാണ്. ലോങ് മാര്‍ച്ച്-5ആ റോക്കറ്റിന്റെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ചും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെ സംബന്ധിച്ചുമുള്ള അനിശ്ചിതത്വമാണ് ആശങ്കക്ക് കാരണം. ഈ ആഴ്ച തന്നെ റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റോക്കറ്റിന്റെ ഭൗമാന്തരീക്ഷപ്രവേശനം മേയ് എട്ടോടെയായിരിക്കുമെന്നും റോക്കറ്റിന്റെ ഭാരമേറിയ അവശിഷ്ടങ്ങള്‍ ഭൂമിയുടെ ഏതൊക്കെ ഭാഗങ്ങളില്‍ പതിക്കുമെന്ന കാര്യം അവ്യക്തമാണെന്നും യുഎസ് സ്പേസ് കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റോക്കറ്റിന്റെ പ്രവേശനസ്ഥാനം ഭൗമാന്തരീക്ഷത്തിലെ പ്രവേശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമേ നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളു.റോക്കറ്റിന്റെ സഞ്ചാരഗതി മേയ് നാല് മുതല്‍ പിന്തുടരാന്‍ ആരംഭിച്ചതായി സ്പേസ് കമാന്‍ഡ് അറിയിച്ചു.
ഏകദേശം നൂറടിയോളം വലിപ്പമുള്ള ഈ റോക്കറ്റ് 90 മിനിട്ടുകൊണ്ടാണ് ഭൂമിയെ വലം വയ്ക്കുന്നത്. ന്യൂയോര്‍ക്കിന്റെ വടക്കും ബെയ്ജിങ്ങിലും ന്യൂസിലന്‍ഡിലും ആകാശത്ത് ഇത് കാണപ്പെട്ടതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണ ചൈനയുടെ ലോങ് മാര്‍ച്ച്-5ആ റോക്കറ്റ് വിക്ഷേപണം അവസാനിച്ചത് എണ്ണമറ്റ ലോഹാവശിഷ്ടങ്ങള്‍ ആകാശത്ത് ഒഴുകി നടക്കുന്നതിലും നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുന്നതിലുമായിരുന്നെന്ന് ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോഫിസിസ്റ്റായ ജൊനാഥന്‍ മക്ഡൊണാള്‍ഡ് പറഞ്ഞു.
ഭൂമിയുടെ എഴുപത് ശതമാനത്തോളം സമുദ്രമായതിനാല്‍ റോക്കറ്റിന്റെ പതനം ജനവാസമേഖലയിലാവാനുള്ള സാധ്യത കുറയ്ക്കുന്നതായി ജൊനാഥന്‍ പറയുന്നു. ചൈനയുടെ മനഃപൂര്‍വമുള്ള ശ്രദ്ധക്കുറവ് മൂലമാണ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് ശാസ്ത്ര ലോകം കുറ്റപ്പെടുത്തുന്നത്. റോക്കറ്റ് ഭൂമിയില്‍ പതിക്കുമ്പോള്‍ അത് 100 മൈലോളം ദൂരത്തില്‍ വ്യാപിക്കുന്ന ഒരു വിമാനാപകടത്തിന്റെ ഫലം ഉളവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ ബാഹ്യനിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ജൊനാഥന്റെ അഭിപ്രായം. 21 ടണ്ണാണ് ലോങ് മാര്‍ച്ച് 5ആയുടെ ഭാരം. ചൈനയുടെ ബഹിരാകാശനിലയത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ചുള്ള 11 ദൗത്യങ്ങളുടെ ഭാഗമായി വിക്ഷേപിച്ചതാണ് ഇപ്പോള്‍ ഭൂമിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന റോക്കറ്റ്.
https://www.facebook.com/Malayalivartha